പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
7-5-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണികഴിപ്പിച്ചിരുന്നു 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു.
ഭൗതികം
-
new building
-
smart class
-
science lab
-
computer lab
ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി മാനേജ് മെ൯റ്,,PTA വകയായും, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 25 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി ഏഴ് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും രണ്ട് പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ സ്മാ൪ട്റൂം,ഓഡിറ്റോറിയം ഇവയൂം പണികഴിപ്പിച്ചിരുന്നു കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം. എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.
സ്മാർട് ക്ലാസുകൾ
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു.
കളിസ്ഥലം
അതിവിശാലമായ ഒരുകളിസ്ഥലം വിദ്യാലയത്തിനുണ്ട് വോളി ബോൾ, ഖോ-ഖോ , ബാസ്കറ്റ് ബോൾ എന്നിവയുടെപ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്.
ഭൗതികം | അക്കാദമികം | സാമൂഹികം |
---|---|---|
സ്മാർട് ക്ലാസുകൾ | 100% വിജയം | ഭവനസന്ദർശനം |
സയൻസ് ലാബ് | കയൈഴുത്തുമാസിക | പഠനകൂട്ടം |
മൾട്ടിമീഡിയാ റൂം | നാടക കളരി | മികവുകൾ പങ്കിടൽ |
കംപ്യൂട്ടർ ലാബു് | പരിശീലന സൗകര്യങ്ങൾ | വായനശാല |
അക്കാദമികം
എസ്.എസ്.എൽ.സി വിജയ ശതമാനം
ന൩ർ | വർഷം | കുട്ടികളുടെ എണ്ണം | വിജയ ശതമാനം | ഫുൾ A+ നേടിയവർ |
1 | 2000-01 | 164 | 100 | |
2 | 2001-02 | 149 | 100 | |
3 | 2002-03 | 164 | 100 | |
4 | 2003-04 | 164 | 100 | |
5 | 2004-05 | 150 | 100 | 2 |
5 | 2005-06 | 149 | 100 | 2 |
6 | 2007-08 | 164 | 100 | 5 |
7 | 2009-10 | 164 | 100 | 4 |
8 | 2011-12 | 149 | 100 | 5 |
9 | 2012-13 | 164 | 100 | 8 |
10 | 2014-15 | 160 | 100 | 2 |
11 | 2015-16 | 149 | 100 | 3 |
12 | 2016-17 | 164 | 100 | 7 |
13 | 2017-18 | 164 | 100 | 15 |
14 | 2018-19 | 149 | 100 | 24 |
15 | 2019-20 | 125 | 100 | 45 |
16 | 2020-21 | 134 | 100 | 74 |