കെ. ശബരീഷ്
കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം കൈറ്റ് സേവനത്തിലിരിക്കെത്തന്നെ മരണമടഞ്ഞു. അകാലത്തിൽ മരണമടഞ്ഞ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നു. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.[1][2]
| കെ.ശബരീഷ് | |
|---|---|
![]() | |
| ജനനം | 28/09/1971 മലപ്പുറം |
| മരണം | 19/07/2018 കോഴിക്കോട് |
| മറ്റ് പേരുകൾ | സാബു |
| തൊഴിൽ | മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ കൈറ്റ്, മലപ്പുറം |

