വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്
ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ്,ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2019-20 അധ്യയനവർഷത്തിൽ ഗണിതോത്സവം, ഉല്ലാസ ഗണിതം എന്നിവയും നടത്തി. 2020-21 അധ്യയനവർഷത്തിൽ ക്രിസ്തുമസ് ആശംസ കാർഡ് നിർമ്മാണം, ക്രിസ്തുമസ് ട്രീ നിർമ്മാണം, രാമാനുജൻ ദിനാചരണം,സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം എന്നിവയും നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ്
1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. 2020-21 , 2021-22 അധ്യയനവർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.
സയൻസ് ക്ലബ്
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ ഹലോ ഇംഗ്ലീഷ്, ഈസി ഇംഗ്ലീഷ് എന്നിവ സംഘടിപ്പിച്ചു. 2020-21 അധ്യയനവർഷത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം, അധ്യാപക ദിനത്തിൽ ആശംസ കാർഡ് നിർമ്മാണം എന്നിവയും നടത്തി.
മലയാളം ക്ലബ്
2018-19 അധ്യയനവർഷത്തിൽ കേരളപ്പിറവി ദിനം ആചരിച്ചു. കുട്ടികൾക്കായി മലയാളത്തിളക്കം പദ്ധതിയും നടത്തി. 2020-21, 2021-22 അധ്യയന വർഷങ്ങളിൽ ബഷീർ ദിനം ആചരിച്ചു.
ഉറുദു ക്ലബ്
ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണളുടെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം പോലെയുള്ള നിരവധി പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
അറബിക് ക്ലബ്
ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണളുടെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം പോലെയുള്ള നിരവധി പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
ഹിന്ദി ക്ലബ്
ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹിന്ദി ദിനാചരണം, അധ്യാപക ദിനത്തിൽ ഗുരു വന്ദനം പോലേയുള്ളു വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വിദ്യാരംഗം
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ വിദ്യാരംഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം എന്നിവ നടത്താറുണ്ട്.
ആരോഗ്യ ക്ലബ്
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സ്റ്റാമിന, ഭക്ഷ്യ ദിനാചരണം എന്നിവ നടന്നു. 2019-20 അധ്യയനവർഷത്തിൽ ഹരിതോത്സവം നടത്തി. 2021-22 അധ്യയനവർഷത്തിൽ പോഷൻ അഭിയാൻ നടന്നു.