എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് എൻ ജി എച്ച് എസ് കാരമുക്ക്/പ്രൈമറി എന്ന താൾ എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗുരുദേവന്റെ പുണ്യപാദ സ്പർശത്താൽ പരിപാവനമായ ശ്രീ നാരായണഗുപ്‌ത സമാജത്തിന്റെ ഒരു ഭാഗമാണ് എൽ .പി ,യൂ പി ക്ലാസുകൾ .മാനേജ്‌മെന്റ് പണിതുയർത്തിയ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .പ്രീപ്രൈമറി വിഭാഗത്തിൽ അഞ്ചു ക്ലാസ്സുകളിലായി കുട്ടികൾ അധ്യയനം നടത്തുന്നു .ഒന്ന് മുതൽ നാലു വരെ 12ഡിവിഷനും 19അധ്യാപകരും പ്രവർത്തിക്കുന്നു .യൂ പി വിഭാഗത്തിൽ 12ഡിവിഷനും 12അധ്യാപകരും ഉണ്ട് .

കട്ടികളുടെ മനസികോല്ലാസത്തിനുതകുന്ന വിശാലമായതും പഠനത്തെ ലഘൂകരിച്ച് ഉന്മേഷത്തോടെ മുന്നേറാൻ സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ചുമരുകളോട് കൂടിയ ക്ലാസ് മുറികളുംവിശാലമായ കളി സ്ഥലവും ശാരീരികവും മാനസികവുമായ ഉണർവ് നൽകുന്ന കളിയുപകരണങ്ങളും കൂട്ടികൾക്ക് കണ്ണിനും മനസിനും കുളിർമയേകുന്നു .പ്രകൃതിയോട് ഇഴചേർക്കുന്ന ശലഭോദ്യാനവും ശുചിത്വം ഉറപ്പുവരുത്തുന്ന ഹൈജിനിക് ബാത്റൂമുകളും എൽ പി വിഭാഗത്തിന് മാറ്റ് കൂട്ടുന്നു .യൂ പി ക്ലാസുകൾ സ്മാർട്ട് ക്ലാസ്സുകളായി മാറിയത് പഠന നിലവാരം ഉയർത്തുന്നു .എൽ എസ് എസ് ,യൂ എസ്‌ എസ്‌ പരീക്ഷകൾക്ക് പരിശീലനം നൽകുകയും ഉന്നതവിജയം നേടുകയും ചെയ്യുന്നു .കലാ കായിക മേളകളിലും ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും പ്രാതിനിധ്യം ഉറപ്പിക്കുന്നു .കുട്ടികളിൽ അന്തർലീനമായ നേതൃത്വഗുണം സഹവർത്തിത്വം വളർത്താനുതകുന്ന കബ്ബ് ,ബുൾ -ബുൾ എൽ പി വിഭാഗത്തിലും സ്കൗട്ട്സ് & ഗൈഡ്സ് യൂ പി വിഭാഗത്തിലും ഉണ്ട് .