പി.ടി.എം.യു.പി.എസ്. പുത്തനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ടി.എം.യു.പി.എസ്. പുത്തനങ്ങാടി | |
---|---|
വിലാസം | |
പുത്തനങ്ങാടി പുത്തനങ്ങാടി , 679321 | |
സ്ഥാപിതം | ചൊവ്വ - ജൂൺ - 1976 |
വിവരങ്ങൾ | |
ഫോൺ | 04933 258600 |
ഇമെയിൽ | hm.ptmupsputhanangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18676 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സെയ്താലിക്കുട്ടി .യു |
അവസാനം തിരുത്തിയത് | |
10-03-2022 | Schoolwikihelpdesk |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പി.ടി.എം. യു.പി. സ്കൂൾ. പുത്തനങ്ങാടി.
അങ്ങാടിപ്പുറം പഞ്ചായത്തിൽ,പുത്തനങ്ങാടി പ്രദേശത്ത് 1954 ൽ സ്ഥാപിതമായ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്നും പഠനം പൂർത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികൾ ക്ക് തുടർ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു രവസ്ഥ പരിഹരിക്കുന്നതിനായി 1976 ൽ സ്ഥലം MLAആയിരു ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ . ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി എയ് ഡഡ് മേഖലയിൽ ഒരു യുപി സ്കൂൾ അനുവദിച്ച് കിട്ടുകയും 1976 ജുൺ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പാണക്കാട് തങ്ങൾ മെമ്മോറിയൽ യു പി സ് കൂൾ എന്ന ഈ കലാലയം ഉൽഘാടനം ചെയ്യുകയും ചെയ്തു. കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകൻ കെ ടി മുഹമ്മദ് അലിയും പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയർമാനായ പൂക്കോയത്തങ്ങൾ മെമ്മോറിയൽ എജ്യു ക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കലാലയ പ്രവർത്ത നങ്ങൾ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി ജോർജ് പൗലോസ്,മേരി മാത്യു എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ഈ കലാലയത്തിൽ സെയ്താലിക്കുട്ടി മാസ്റ്റർ എച്ച് എം ആയി അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. അബ്ദുൽ കരീം മാസ്റ്റർ,ത്രേസ്യാമ്മ ടീച്ചർ,അമ്മിണി ടീച്ചർ,സുലത ടീച്ചർ,യൂസഫ് മാസ്റ്റർ, ആമിന ടീച്ചർ,മുഹമ്മദാലി എന്നിവർ ഈ കലാലയത്തിന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തിൽ 251 വിദ്യാർത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവർത്തനങ്ങ ൾ വിജയകരമായി നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
വിദ്യാരംഗം കലാ സാഹിത്യവേദി
2016-2017 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.സബ് ജില്ലാതലത്തിൽ കിട്ടിയ നിർദ്ദേശമനുസരിച്ച് യാതൊരു പ്രവേശനഫീസും കൂടാതെ ഈസ്കൂളീലെ എല്ലാ കുട്ടികളേയും അംഗങ്ങളായി ചേർത്ത് കൊണ്ട് പ്രവർത്തക സമിതി രൂപീകരിച്ചു .വായനാ വാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ആദ്യം വിദ്യാരംഗത്തിന്റെ കീഴിൽ നടന്നത്.മുഴുവൻ കുട്ടികൾക്കും വായനാവാരത്തിന്റെ ആരംഭത്തിൽ തന്നെ ബുക്കുകൾ വിതരണം ചെയ്തു. വായനാ വാരത്തിൽവായിച്ച പുസ്തകത്തിന്റെ വായനാകുറിപ്പ് മൽസരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂൺ 20 ന് ക്വ്വിസ്, പ്രസംഗമൽസരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉൽഘാടനവും സമ്മാന ദാനവും ബഹുമാനപ്പെട്ട എച്ച്.എം.ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു.സ്കൂൾ ലീഡർ ഉൽഘാടനം നിർവഹിച്ചു.എച്ച്.എം.സമ്മാനങ്ങൾ വിതരണം ചെയ്തു.അധ്യാപകർക്കായി സ്കൂളിൽ വച്ച് ശിൽപശാല നടത്തി. ജൂലായ് 22ന് യുവ സാഹിത്യകാരൻ ഫിറോസു് ഖാൻ പുത്തനങ്ങാടിയുമായി തിരഞ്ഞെടുത്തകുട്ടികൾ സംവാദം നടത്തി. ഈ സ്കൂളിലെ തന്നെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ ഈ സ്കൂളിലെ ഉറുദു അധ്യാപകനുമായ ഫിറോസു് ഖാൻ പുത്തനങ്ങാടി മലയാളസാഹിത്യ ത്തിന് മുതൽ കൂട്ടായ ഒരു യുവ സാഹിത്യകരനാണ്.പത്ര വായനക്ക് പ്രചോദനമേകുന്നതിന് വേണ്ടി 2016-ൽ നടന്ന റിയോ ഒളിംബിക്സിന്റെ ആൽബനിർമാണ മൽസരം സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.എല്ലാവരേയും അസംബ്ലിയിൽ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.വായനാ ശീലം വളർത്തുന്നതിനായി പത്ര വാർത്തകളിൽ നിന്ന് ഒരു ക്വിസ് പ്രോഗ്രാം സെപ്റ്റംബർ മുതൽ എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പുത്തനങ്ങാടി പിടിഎം യുപി സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 27/01/2017 ന് വാർഡ് മെംബർ സി.ഹാജറ ഹുസൈൻ ഉൽഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂർവ്വവിദ്യാർഥികൾ രക്ഷിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.പത്തരയോടെ സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും മാലിന്യ മുക്തമാക്കി. 11 മണിയോടെ വാർഡ് മെംബർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി. 18676-2.jpg
ശാസ്ത്രോത്സവം
സ്കൂളിലെ ശാസ്ത്രോത്സവ പരിപാടികൾക്ക് സയൻസ് അധ്യാപകരും ഹെഡ്മാസ്റററും നേതൃത്വം നൽകി.
വഴികാട്ടി
{{#multimaps: 11.0458478,76.2652015 | width=800px | zoom=12 }}