എ.എൽ.പി.എസ്.പേരടിയൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ഹെൽത്ത് ക്ലബ്

സ്കൂളിന്റെയും പരിസരത്തിന്റെയും ആരോഗ്യപരമായും ശുചിത്വ പരമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി കുട്ടികളാൽ നിയന്ത്രിതമായ ഒരു കൂട്ടായ്മയാണ് സ്കൂൾ ഹെൽത്ത് ക്ലബ്. ആരോഗ്യ ശുചിത്വ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ചെറിയ പ്രായത്തിൽ തന്നെ നേടുവാൻ കുട്ടികളെ പ്രാപ്തരക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ പരമപ്രധാനമായ ലക്ഷ്യം. കുട്ടികൾ തന്നെയാണ് ഈ ക്ലബ്ബിന്റെ സെക്രട്ടറിയും പ്രസിഡന്റും അംഗങ്ങളുമായി പ്രവർത്തിക്കുന്നത്. ഹെൽത്ത് ക്ലബ്ബിന് കീഴിൽ ഒരു ചീഫ് ഹെൽത്ത് സൂപ്പർ വൈസറും നാല്പത് ഹെൽത്ത് ഇൻസ്‌പെക്ടർ മാരും അടങ്ങുന്ന ഒരു സംഘമാണ് സ്കൂളിന്റ ശുചിത്വം പരിപാലിക്കുന്നത്. സ്കൂളിന്റ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ഒരു പരിധി വരെ ഈ സംഘത്തിന് സാധിച്ചിട്ടുണ്ട്. മഴക്കാലത്ത് മഴക്കാലരോഗങ്ങൾ തടയാൻ കുട്ടികളാലാകുന്ന പ്രവർത്തനങ്ങൾ അവർ ചെയ്യുന്നു. ബോധവൽക്കരണ  പോസ്റ്ററുകൾ തയ്യാറാക്കി ഒട്ടിച്ചും വീടുകളിൽ ചെന്ന് ബോധവത്കരണം നടത്തിയും മഴകാലരോഗങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിൽ കുട്ടികൾ അവരുടെ പങ്ക് വ്യക്തമായി നിർവഹിക്കുന്നു. അവർ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിൽ ഈ സമൂഹത്തിന് തന്നെ മുതൽക്കൂട്ടാകുന്നവയാണ്. വ്യക്തിശുചിത്വത്തിൽ ഏറെ ബോധവാന്മാരായ നമ്മൾ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിറകിലാണ്. പരിസരശുചിത്വം വേറെയാരുടെയോ ചുമതലയാണെന്നു കരുതുന്ന വിദ്യാസമ്പന്നരായ ഈ പുത്തൻ തലമുറയിൽ നിന്നും വേറിട്ട ഒരു കാഴ്ചയാണ് വളർന്നുവരുന്ന ഈ വിദ്യാർത്ഥി സമൂഹം. ഈ കോവിഡ് മഹാമാരി കാലത്ത് പഞ്ചായത്തും സ്കൂളും സംയുക്തമായി കുട്ടികൾക്ക് സാനിട്ടയ്‌സറും മാസ്കുകളും വിതരണം ചെയ്തു.സ്കൂളിൽ ഫ്ളക്ക്സുകളും പോസ്റ്റാറുകളും സ്ഥാപിച്ചു.കുട്ടികൾക്ക് പെട്ടെന്ന് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ അവർക്ക് വിശ്രമിക്കുന്നതിനു വേണ്ടി സിക്ക് റൂം ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളുടെ വീട്ടിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

ഗണിത ക്ലബ്ബ്

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രത്തെ നിത്യ ജീവിതത്തിൽ നിന്നും  ആർക്കും  ഒഴിച്ചു നിർത്താൻ കഴിയില്ല.എന്നാൽ എല്ലാവരും ഭയത്തോടെ സമീപിക്കുന്നതും ഗണിതത്തെ തന്നെ .ഇതിന്റെ കാരണം അന്വേഷിച്ചുള്ള യാത്രചെന്നവസാനിക്കുന്നത്  എന്നും എൽ.പി തലത്തിലെ ഗണിത പഠനത്തിൽ തന്നെയാണ്.അന്നുമുതൽ തന്നെ തൊട്ടാൽ പൊള്ളുന്ന ഒരു  മേഖലയായി ആയി ഗണിതത്തിനെ മാറ്റിനിർത്താനുള്ള പ്രേരണ കുട്ടികളിൽ വളരുന്നതായി കാണാം.

            ഇത്തരം സമീപനങ്ങളിൽ ഒരു മാറ്റം കുട്ടികളിൽ  വളർത്തിയെടുക്കേണ്ടത്അനിവാര്യമാണ്. .ഗണിതത്തിൽ താൽപര്യം വളർത്തിയെടുക്കലാണ്ആദ്യം ചെയ്യേണ്ടത്. എന്നതുകൊണ്ടുതന്നെ  ആ ലക്ഷ്യം കൈവരിക്കാൻ വേണ്ടിയാണ് ഒരു ക്ലബ്ബ് രൂപീകരണത്തിനെ കുറിച്ച്  ചിന്തിച്ചതും അതിൽ എത്തി നിന്നതും .ഓരോ വർഷവും നേരത്തെ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്.ഈ കോ വിഡ് മഹാമാരി മുൻപുള്ള ഉള്ള  ഓരോ മേളകളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയും യും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു.ഗണിതം  മധുരമാകുന്നതിന്റെഭാഗമായി ആയി ധാരാളം ഗണിത വർക്ക് ഷോപ്പുകളും ക്വിസ്സുകളുംമറ്റു ലളിത ഗണിത പ്രവർത്തനങ്ങളുംനൽകി വരാറുണ്ട് .ഇതിന് ആക്കം കൂട്ടുന്ന ഡിപ്പാർട്ട്മെൻറ് നൽകുന്ന എല്ലാപദ്ധതികളും ഏറ്റെടുത്ത് അത് ഭംഗിയാക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.സഹപ്രവർത്തകരുടെ  സഹകരണം ഇന്നും എന്നും എന്നോടൊപ്പം ഉണ്ട്എന്നത് തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾ  ഏറ്റെടുക്കാനും പൂർത്തീകരിക്കാനും പ്രേരകമാകുന്നതും