ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല

12:38, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37049 (സംവാദം | സംഭാവനകൾ)


നവതി വര്‍ഷം, ബാലികാമഠം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ തിരുവല്ല, തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് m.c.roadനു് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യശസുയര്‍ത്തി നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രം നവതിയുടെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. നവതി ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി മാസം 5-ാം തീയതി അശ്വതി തിരുനാള്‍ ലക്ഷമി ബായ് തമ്പുരാട്ടി നിര്‍വഹിച്ചു.

ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുമൂലപുരം

പത്തനംത്തിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201637049



                                                              എസ്.എസ്.എല്‍.സിയ്ക്ക് മികച്ച വിജയം

2010 - 2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. 146 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതിയതില്‍ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ഉം നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് 9 A+ ഉം bIf;d;g.

ചരിത്രം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സാര്‍വ്വത്രികമല്ലായിരൂന്ന ഒരു കാലഘട്ടത്തില്‍, കണ്ടത്തില്‍ ശ്രീ. വര്‍ഗീസ് മാപ്പിളയുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ്, പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള ബാലികാമഠം ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളവര്‍മ്മ വലിയ കോയിതമ്പുരാന്‍ ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ 1920 ജൂണ്‍ ഒന്നാം തീയതി ക്ലാസ്സുകള്‍ ആരംഭിച്ചു. ശ്രീ. കെ. വി. ഈപ്പന്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. എല്‍. കെ ജി മുതല്‍ നാലാം ക്ലാസ്സ് വരെ അണ്‍ എയ്ഡഡ് വിഭാഗമായും, യുപി വിഭാഗം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വരെ എയ്ഡഡ് സെക്ഷനായും പ്രവര്‍ത്തിക്കുന്നു. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഏകദേശം 1080- ഓളം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠിക്കുന്നു. 2010 -ല്‍ സ്കൂള്‍ നവതി ആഘോഷിച്ചു. കവടിയാര്‍ കൊട്ടാരത്തിലെ അശ്വതിതിരുനാള്‍ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി മുഖ്യഅതിഥിയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റല്‍ സൗകര്യം സ്കൂള്‍ ക്യാമ്പസ്സില്‍ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സ്കൂളില്‍ എത്തുവാന്‍ സ്കൂള്‍ ബസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയില്‍ പ്രവര്‍ത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാല്‍ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങല്‍ സ്കുളില്‍ ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മലയാളം അദ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടക്കുന്നു. മാസത്തില്‍ 2 പ്രാവശ്യം മീറ്റിങ്ങു കൂടുന്നു. മല്‍സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ്
സോഷ്യല്‍ ക്ലബ്ബ്
മാത്സ് ക്ലബ്ബ്
എക്കോ ക്ലബ്ബ്
കരാട്ടേ
യോഗ
നല്ല പാഠം
സീഡ്
റെഡ് ക്രോസ്
കലാകായികമോളകള്‍
പ്രവൃത്തി പരിചയമേള

മാനേജ്മെന്റ്

കണ്ടത്തില്‍ ‍‍‍ഡോ. കെ.സി മാമ്മന്‍ മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. 12 അംഗങ്ങളുള്ള ഒരു ഭരണസമിധി സ്ക്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1920 - 24 മിസ്. ഹോംസ്
1924 - 56 മിസ്. പി. ബ്രൂക്സ് സ്മിത്ത്
1956 - 61 ശ്രീ. പി. വി. വറുഗീസ്
1961 - 62 മിസ്. അക്കാമ്മ കുരുവിള
1962 - 79 മിസ്. എലിസബേത്ത് കുരുവിള
1979 - 84 ശ്രീമതി. വി. ഐ. മറിയാമ്മ
1984 - 87 ശ്രീമതി. രാജമ്മ ഫിലിപ്പ്
1987 - 97 ശ്രീമതി. സൂസി മാത്യു
1997 - 98 ശ്രീമതി. മറിയാമ്മ കോശി
1998 - 2000 ശ്രീമതി. പി. ജി. റെയ്ചല്‍
2000 - 2005 ശ്രീമതി. ഏലമ്മ തോമസ്
2005 - ശ്രീമതി. സാറാമ്മ ഉമ്മന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫ്.അംബികാദേവി
  • റ്റിന്‍സി മാത്യു - ദേശീയ തലത്തില്‍ ത്രിപ്പിള്‍ ജംപിന് സര്‍ണ്ണം നേടി
  • ജോമോള്‍ സി. ജോര്‍ജ്ജ് - സംസ്ഥാന തലത്തില്‍ ഹൈജംപിന് നാല് വര്‍ഷം വെള്ളി നേടി.
  • പ്രൊഫ്.അന്നമ്മ വര്‍ഗ്ഗീസ്
  • ഡോ. ജാനറ്റ്, Gynecologist
  • Smt. Anu George, Principal Mar Dionysious School Mallappally
  • Prof. Gayathri Devi
  • Prof. Soosy Mathew

വഴികാട്ടി

{{#multimaps:9.3686454,76.5799176| zoom=15}}