മുണ്ടേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദേശീയ ശാസ്ത്ര ദിനം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുണ്ടേരി എൽ.പി സ്കൂളിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആചരിച്ചു.

         വനിതാ ദിനമായ മാർച്ച് 8 ന് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. വനിതാ ദിനവും യുദ്ധവിരുദ്ധ ആചരണവും സാമൂഹ്യ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ സ്കൂളിൽ നടന്നു. രാവിലെ പത്തു മണിക്ക് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും അധ്യാപകരും പിങ്ക് റിബൺ ധരിച്ചു കൊണ്ടാണ് പങ്കെടുത്തത്. വനിതാ ദിനമായതിനാൽ അസംബ്ലിയിലെ എല്ലാ അവതരണവും പെൺകുട്ടികൾ മാത്രമായിരുന്നു. പത്രവാർത്ത, മഹാന്മാരെ കുറിച്ചുള്ള കുറിപ്പ് അവതരണം, അസംബ്ലി നിയന്ത്രണം, ലിംഗസമത്വ സന്ദേശം അവതരിപ്പിക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നാലാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ചു. വനിതാ ദിനാചരണത്തിൻ്റെയും യുദ്ധവിരുദ്ധ കൈയ്യൊപ്പ് ചാർത്തലിൻ്റെയും ഓപചാരിക ഉദ്ഘാടനം ബഹു: ഹെഡ്മിസ്ട്രസ് കെ സി ഷീബ ടീച്ചർ നിർവഹിച്ചു. തുടർന്ന് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അതുൽ മാസ്റ്റർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ പ്രതിനിധിയായി ആദർശ് മാസ്റ്ററും കുട്ടികളോട് സംസാരിച്ചു. തുടർന്ന് സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകളെ സ്കൂൾ കോമ്പൗണ്ടിലുള്ള അശോകമരത്തിൽ തൂക്കിയിട്ടു. കുട്ടികളും അധ്യാപികയും ചേർന്ന് തയ്യാറാക്കിയ നിരവധി സഡാക്കോ കൊക്കുകൾ സമാധാന സന്ദേശം വിളിച്ചോതിക്കൊണ്ട്  കുട്ടികൾക്ക് മുന്നിൽ കാറ്റിൽ പറന്നു കളിച്ചു. മരത്തിൻ്റെ തടിയിൽ തയ്യാറാക്കിയ ബിഗ് കാൻവാസിൽ യുദ്ധവിരുദ്ധ സന്ദേശം എഴുതിയിരുന്നു. കൂടാതെ കുട്ടികൾ തങ്ങളുടെ കൈകൾ വർണ്ണങ്ങളിൽ ചാലിച്ച് കാൻവാസിലേക്ക് പകർത്തി അവരവരുടെ കൈയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഈ സന്ദേശത്തിൻ്റെ ഭാഗമാക്കുവാൻ പുറം ചുമരിൽ തയ്യാറാക്കിയ വലിയ കാൻവാസിലേക്ക് എല്ലാവരുടെയും

മുണ്ടേരി എൽ പി സ്കൂൾ

കൈപ്പത്തികൾ വിവിധ വർണ്ണങ്ങളിൽ ചാലിച്ചുകൊണ്ട് കാൻവാസ് നിറച്ചു. ഇതോടൊപ്പം പത്രവാർത്തകളിലുള്ള യുദ്ധഭീകരതയുടെ വാർത്തകളും ചിത്രങ്ങളും കൊളാഷായി പ്രദർശിപ്പിക്കുകയും ചെയ്തു. വർണ്ണക്കൂട്ടിലൊരുക്കിയ മുണ്ടേരി എൽ.പി സ്കൂളിൻ്റെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം പുതിയൊരു അനുഭവമായി.