പരിസ്ഥിതി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തക്കുന്ന കൂട്ടായ്മയാണ് പരിസ്ഥിതി ക്ലബ്ബ്. ഈ ക്ലബ്ബിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 30 വിദ്യാർത്ഥികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക, സ്കൂൾ പരിസരത്തും വീടുകളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുക തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യമാണ്.

പരിസ്ഥിതി ദിനാഘോഷം 2021

പരിസര ശുചീകരണം

കോവിഡ് കാല അടച്ചിടലിനു ശേഷം സ്കൂൾ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.ക്ലബ്ബ് കൺവീനർ ശ്രീമതി കവിത വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.