എ.ജെ.ബി.എസ്.പാലപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നാടിനു മുഴുവൻ അക്ഷരജ്യോതിസ്സായി പ്രകാശമേകുന്ന 126വയസ്സായ ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രവർത്തനങ്ങൾ എക്കാലവും മികവുറ്റതാണ്. വിദ്യാർത്ഥികളെ ഭാവിയുടെ യഥാർത്ഥ നേർകാഴ്ച്ചകളായി വാർത്തെടുക്കാൻ ഈ വിദ്യാലയം എപ്പോഴും മുന്നിലാണ്. വിദ്യാർത്ഥികൾക്ക് മാതൃഭാഷയിലും ആംഗലേയ ഭാഷയിലും ഉയർന്ന തലത്തിലേക്ക് സഞ്ചരിക്കാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ആണ് സ്വീകരിച്ചിരിക്കുന്നത്.

        പരിസരപഠനത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങളുടെ ശേഷികൾ പ്രകടിപ്പിക്കാനും  സ്വാതന്ത്രനിലപാട് വ്യക്തമാക്കാനും ഉന്നയിക്കുന്ന പ്രവർത്തനങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികവിന്റെ നിറവിലേക്ക് വഴി തെളിക്കുന്നു.

കാലാനൈപുണികൾ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങൾ ശാരീരിക -മാനസിക ഉല്ലാസം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

 കായികാഭ്യാസത്തിനും കളികളിൽ ഏർപ്പെടുന്നതിനും അവർ ഉത്സാഹ ഭരിതരാണ്.
  ക്ലാസ്സ്‌ പി ടി എ കളിലും കൃത്യമായി വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ കുറിച്ചുള്ള വിലയിരുത്തലും രക്ഷകർത്തൃ യോഗങ്ങളിൽ കൗൺസിലിംഗ് ക്ലാസ്സുകളും ചർച്ചകളും ഫലാവത്തായി നടത്താൻ ശ്രമിക്കാറുണ്ട്.

പ്രവർത്തനങ്ങൾ : 1. എസ്. എസ്. എ വിഭാവനം ചെയ്യുന്ന മികച്ച പാട്യപ്രവർത്തനങ്ങൾ. 2. പാഠയെതരപ്രവർത്തനങ്ങളായ പ്രവൃത്തിപരിചയപടനം, കലാപഠനം, ആരോഗ്യ -കായിക്കാഭ്യാസപഠനം 3. ജനറൽ പി ടി എ യോഗം ചേർന്നു മികവാർന്ന ഭൗതിക സൗകര്യങ്ങൾക്കും പഠനപുരോഗതിയെ ഉയർത്തുന്നതിനുള്ള ചർച്ചകൾക്കും വഴിയൊരുക്കാറുണ്ട്. 4. 5വർഷങ്ങൾ തുടർച്ചയായി പ്രവൃത്തി-പരിചയ മേളകൾക്ക് സബ്ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം നൽകാറുണ്ട് എന്നത് വിജയ സാധ്യത ഉയർത്തിയത്. 5. സമൂഹത്തിൽ മുന്നിട്ട് നിൽക്കുന്ന Rotary ക്ലബ്‌, Innerwheel ക്ലബ് തുടങ്ങിയ പല ക്ലബ്ബുകളുടെയും അകമഴിഞ്ഞ സഹായ പിന്തുണകളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. പുതിയ ശൗച്യാലയം, അടുക്കള ഉപകരണങ്ങൾ, fan, chair, വാട്ടർ പ്യൂരിഫയർ, എന്നിങ്ങനെ പല തും അവർ സംഭാവന നൽകിയിട്ടുണ്ട്. 6. സ്കോളർഷിപ് പോലുള്ള പരീക്ഷകൾക്കും സബ്ജില്ലാ ക്വിസ് കോംപ്പീറ്റേഷനും സബ് ജില്ലാ സ്പോർട്സ്, കാലോത്സവം എന്നിവയ്ക്കും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. 7. It ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സ്പെഷ്യൽ ക്ലാസ്സ്, അവ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചുള്ള പരിശീലനം എന്നിവയും ഉണ്ടാകാറുണ്ട്. 8. സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ തികച്ചും അധ്യാപകരുടെ കൈകളിൽ സുരക്ഷിതമാണ്. 9. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ സംഘടിപ്പിക്കാറുണ്ട്. 10. CWSN, പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും ഈ വിദ്യാലയ മുത്തശ്ശി വാത്സല്യം നിറഞ്ഞ കൈകളുമായി മികവിലേക്ക് അടുക്കാൻ പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇവിടെ സജീവമായി നടക്കുന്നു.