വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്

ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ്,ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2019-20 അധ്യയനവർഷത്തിൽ ഗണിതോത്സവം, ഉല്ലാസ ഗണിതം എന്നിവയും നടത്തി.

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രാദേശിക ചരിത്ര രചന നിർവഹിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ദിനങ്ങൾ ആയ സ്വാതന്ത്ര്യ ദിനം , റിപ്പബ്ലിക് ദിനം എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ്മത്സരങ്ങൾ മറ്റു കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18 അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾക്ക് ലഭ്യമായ വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു. ഇവയുടെ പേരുകൾ, ശാസ്ത്രനാമം, ഔഷധഗുണം എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൻറെ ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

വിദ്യാരംഗം ക്ലബ്ബ്

കുട്ടികൾക്ക് കഥ, കവിത, ചിത്രരചന, നാടൻ പാട്ട് തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാരംഗം ക്ലബ്ബിൻറെ സബ്ജില്ലതല മത്സരങ്ങളിലും മറ്റ് പഠന ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കുട്ടികളിലെ സർഗാത്മ കഴിവുകളെ വളർത്തിയെടുക്കാൻ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.