സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24003 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തി)

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കുതുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനംഎക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.