ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം
നാട്ടുഭാഷാ നിഘണ്ടു
കോടോത്ത് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും നാട്ടുകാർ ഉപയോഗിക്കുന്ന വാക്കുകളുടെ ശേഖരമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.വാമൊഴി ഭാഷയുടെ വൈവിധ്യം ഇതിൽ ദർശിക്കാൻ കഴിയും.
| വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം | വാക്ക് | അർത്ഥം |
|---|---|---|---|---|---|---|---|---|---|---|---|
| അയിന് | അതിന് | ഈട | ഇവിടെ | കാപ്പാടം | പാദസരം | കൊരണ്ടി | പലക | കൈല് | തവി | തടുപ്പ | മുറം |
| ചിമ്മിണി | മണ്ണെണ്ണ | പീടിയ | കട | മാച്ചി | ചൂല് | വട്ടി | കൊട്ട | ചെരാപ്പല | ചിരവ | കരക്ക | തൊഴുത്ത് |
| ബപ്പങ്കായി | പപ്പായ | പാനി | കുടം | പാട്ട | കപ്പ് | ഇച്ചാല് | തൊട്ടിൽ | പായി | പായ | കോരിക്കിടി | സ്പൂൺ |
| കായി | പഴം | പറങ്കി | മുളക് | മീട് | മുഖം | അപ്യ | അവർ | മോന്തി | സന്ധ്യ | ചേറ് | ചെളി |
| ഉന്ത് | തള്ള് | ഉക്കില് | ഉറക്കെ | മൂട് | അടപ്പ് | ഊക്ക് | ശക്തി | ഓറ് | അവർ | കൊരട്ട | കശുവണ്ടി |
| കൊത്തംബാരി | മല്ലി | ഏട പോന്ന് | എവിടെ പോകുന്നു | തത്തമുള്ള് | പുൽച്ചാടി | പൊര | വീട് | വണ്ണാമ്പല | ചിലന്തി വല | ചപ്പില | ഇല |
വെളിച്ചിങ്ങ -മച്ചിങ്ങ, കുമൽ -കുൺ, വെണ്ണൂർ -ചാരം, ഓൾ -അവൾ, ഓൻ -അവൻ, ബയിട്ട് -വൈകുന്നേരം, ജാസ്തി -കൂടുതൽ, ജാഗ -സ്ഥലം, മംഗലം -കല്യാണം, തുമ്മാൻ -മുറുക്കാൻ, തണാർ -തലമുടി, നൊമ്പലം -വേദന, മുണ്ടചക്ക -കൈതചക്ക, വാതില് -വവ്വാൽ, ഒട്ട -ദ്വാരം, കിടിയൻ -പരുന്ത്, ബെളി -വെളിച്ചം, ബത്തക്ക -തണ്ണിമത്തൻ, പുതു -പുഴു, കാട്ടം -ചവർ, ബേജാർ -വിഷമം, ചേരി - ചകിരി, മങ്ങലം - കല്യാണം, കടച്ചക്കല്ല് - ആട്ടുകല്ല്, കുറി - പൊട്ട്, കൊട്ട - കൂട് / കവർ, കിണ്ണം - പാത്രം, കോയക്ക - കോവയ്ക്ക, കൊള്ളി - കപ്പ / മരച്ചീനി, ബുക - ബലൂൺ, കരിയാമ്പില - കറിവേപ്പില, പിഞ്ഞാണം - പാത്രം, പാനി - കുടം, അച്ചിള് - ഒച്ച്, തണറ് - മുടി, നൂറ് - ചുണ്ണാമ്പ്,