ജി എൽ പി എസ് പരപ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചരിത്രം

ചരിത്രം

കാസറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ,ദേലമ്പാടി വില്ലേജ് പരിധിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പെടുന്നു.1990 ലാണ് സ്കൂൾ സ്ഥാപിതമായത്.പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമില്ലാതിരുന്ന പരപ്പ എന്ന മലയോര ഗ്രാമത്തിൽ ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നര ഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസറഗോഡിൽ നിന്ന് 45 കി.മീ. അകലെ കർണ്ണാട അതിർത്തിക്കടുത്ത് പരപ്പ റിസർവ് ഫോറസ്റ്റിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പരപ്പ/ചരിത്രം&oldid=1713572" എന്ന താളിൽനിന്ന് ശേഖരിച്ചത്