വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീനീ ദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.

മികവുകൾ

  • ജില്ല, ജില്ല, സംസ്ഥാന തല അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ നേടി വരുന്നു.
  • കബഡി, ഹാൻഡ് ബാൾ, ഖോ ഖോ, ഫുട് ബോൾ, അത് ലറ്റിക് മത്സരങ്ങൾ എന്നിവയിലെല്ലാം റവന്യു തലത്തിലും സംസ്ഥാന തലത്തിലും ഓവർ ആൾ ഗ്രേഡുകൾ നേടി വരുന്നു.
  • 2019 - 20 ൽ സംസ്ഥാന തല ഗെയിംസിൽ സോഫ്റ്റ ബാൾ, ബെയ്സ് ബാൾ എന്നിവയിൽ പ്ലസ്ടൂവിലെ പ്രജീഷ് ബാബു ഒന്നാം സ്ഥാനം നേടി. റവന്യു തല അത് ലറ്റിക് മത്സരങ്ങളിൽ 14 പേർ പങ്കെടുത്തു.
  • 2018 - 19ൽ ബാലരാമപുരം സബ് ജില്ലാ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റോടെ നമ്മുടെ കുട്ടികൾ ഓവർ ആൾ സെക്കന്റ് നേടി
  • 2017-18 വർഷത്തിൽ അത്ലറ്റിക് മത്സരത്തിൽ കിഡിസ് ചാമ്പ്യനായ അനുരാഗിനും സീനിയർ ചാമ്പ്യനായ സാജൻ ജെ എസിനും ക്യാഷ് അവാർഡു ലഭിച്ചു.
  • 2016 - 17 വർഷത്തിൽ സബ് ജില്ലാ മത്സരങ്ങളിൽ അത് ലറ്റിക് സീനിയർ ജൂനിയ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. സീനിയർ വിഭാഗത്തിൽ അക്ഷയ് എസ് ആർ, ജ്യോതീഷ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അക്ഷയ് മോഹൻ, ജീവൻ ജെ പിള്ള എന്നിവരും ചാമ്പ്യൻമാരായി.

2020-21 (പവർത്തനങ്ങൾ

കുട്ടികളുടെ കായിക പരിശീലനം കൊവിഡ്പ്രതിസന്ധികൾക്കിയിലും മുന്നോട്ടു പോകുന്നുണ്ട്. ക്ലാസ്സ് മുറികളിൽ വ്യായാമങ്ങൾ ചെയ്യിക്കുന്നു. ദേശീയ കായികദിനത്തിൽ സ്പോർട്സ് ക്വിസ്, കായിക താരങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി. സമ്മാനാർഹരായ കട്ടികൾക്ക് പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു പോകുന്നുണ്ട് ക്ലാസ്സ് മുറികളിലും കായികപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് വ്യായാമങ്ങൾ അഭ്യസിക്കുന്നു.

2019-20 പ്രവർത്തനങ്ങൾ

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ടീം നമുക്കുണ്ട്. റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്. റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഈ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഹാൻഡ് ബാളിൽ റവന്യുജില്ലയിൽ പങ്കെടുത്ത്ജ സമ്മാനാർഹരായി. സീനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു. സബ് ജില്ലയിൽ അത് ലറ്റിക് ഓവർ ആൾ സെക്കന്റായിരുന്നു.