പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലിറ്റിൽകൈറ്റ്സ്
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കടയിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.
ലിറ്റിൽ കൈറ്റ്സ് 2021-22
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംരംഭമാണ് ലിറ്റിൽ കൈറ്റ്സ്.കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ പി.ആർ ഡബ്ള്യൂ.ഹയർ സെക്കന്ററി സ്ക്കൂൾ കാട്ടാക്കടയിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്.കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. ശ്രീമതി.സോഫിയ ,ശ്രീമതി.ദിവ്യ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.ഈ വർഷം നാലാം ബാച്ചാണ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നത്.
ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022 നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യ മീറ്റിംഗ് ഡിസംബർ മാസം നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.