സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ പഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു.  പരിശീലനം, ഹലോ ഇംഗ്ലീഷ് , സുരീലി ഹിന്ദി എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ പ്രത്യേക പരിശീലനം നടത്തി വരുന്നു. വിജയജ്യോതി ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ ഉൾപ്പെടെ.ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ

എസ്. പി . സി ഗൃഹ സന്ദർശനം
എസ്. പി . സി  ഗൃഹ സന്ദർശനം
അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ  
സ്‌കൂളിലെ എസ് . പി. സി   സൂപ്പർ സീനിയർ ബാച്ച് പാസിംഗ്  ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ

റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു  ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും ,   SPC, JRC എന്നിവയും  സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

  ശാരീരിക അവശത നേരിടുന്ന സഹപാഠി കലെ നേരിൽക്കണ്ട്, അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനും എസ് പി സി കേഡറ്റുകൾ  ഗൃഹസന്ദർശന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

കലാകായിക പരിശീലനങ്ങൾ

ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ  ഫുട് ബോൾ ,വോളിബാൾ  തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. യോഗ പരിശീലനവും സ്‌കൂളിൽ നൽകാറുണ്ട് .യുവജനോത്സവസമയങ്ങളിൽ ആവശ്യ


മുള്ള കുട്ടികൾക്ക് ചെണ്ട മേളം  ,മറ്റു നൃത്ത നൃത്യേതര ഇനങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു.  .

സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന