എസ്.എം.യു.പി.എസ്സ്, ഉദയഗിരി/ചരിത്രം
191 വിദ്യാർത്ഥികളായിരുന്നു ആ സമയത്ത് സ്കൂളിൽ പഠിച്ചിരുന്നത്. 4.6 1984 ൽ UP school ന് അനുവാദം ലഭിക്കുകയും സെൻറ് മേരിസ് യുപി സ്കൂളായി ഇത് upgrade ചെയ്യപ്പെടുകയും ചെയ്തു.ഒന്ന് മുതൽ ആറ് വരെ ക്ലാസ്സ്കളിലായി 649 കുട്ടികൾ അധ്യയനം നടത്തിയിരുന്നു .1985 ൽ 18 division കളിലായി 772 വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു . 1980 മുതൽ 1999 വരെ ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുകയും സ്കൂളിൽ നിന്ന് വിരമിക്കുകയും ചെയ്തു.1999-2001 വരെ ശ്രീ എ പൗലോസ് പ്രഥമാധ്യാപകൻ ആയിരുന്നു. തുടർന്ന് ശ്രീ ടോമി മൈക്കിൾ തലച്ചിറ 2001 -2015 വരെ പ്രഥമാധ്യാപകൻ സേവനം അനുഷ്ഠിക്കുകയും തുടർന്ന് കിളിയാർകണ്ടം Holy Family UPS ലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്തു .1.5.2015 ൽ ശ്രീ.എംസി സോഫി പ്രഥമാധ്യാപകൻ ആയി ചുമതല ഏറ്റെടുത്തു .ഈ കാലഘട്ടങ്ങളിലെല്ലാം സ്കൂളിലെ വിദ്യാർഥികൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു.31.3.2020 ൽ ശ്രീ.എംസി സോഫി സ്കൂളിൽ നിന്ന് വിരമിക്കുകയും തുടർന്ന് സി.ലിസ്സി തോമസ് എസ് ഡി പ്രഥമാധ്യാപികയായി ചുമതലയേറ്റെടുത്ത് നയിച്ചുകൊണ്ടിരിക്കുന്നു.17 അധ്യാപകരും 297വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |