എസ്.എം.യു.പി.എസ്സ്, ഉദയഗിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു191 വിദ്യാർത്ഥികളായിരുന്നു ആ സമയത്ത് സ്കൂളിൽ പഠിച്ചിരുന്നത്. 4.6 1984 ൽ UP school ന് അനുവാദം ലഭിക്കുകയും സെൻറ്‌ മേരിസ് യുപി സ്കൂളായി ഇത് upgrade ചെയ്യപ്പെടുകയും ചെയ്തു.ഒന്ന് മുതൽ ആറ് വരെ ക്ലാസ്സ്കളിലായി 649 കുട്ടികൾ അധ്യയനം നടത്തിയിരുന്നു .1985 ൽ 18 division കളിലായി 772 വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു . 1980 മുതൽ 1999 വരെ ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുകയും സ്കൂളിൽ നിന്ന് വിരമിക്കുകയും ചെയ്തു.1999-2001 വരെ ശ്രീ എ പൗലോസ് പ്രഥമാധ്യാപകൻ ആയിരുന്നു. തുടർന്ന് ശ്രീ ടോമി മൈക്കിൾ തലച്ചിറ 2001 -2015 വരെ പ്രഥമാധ്യാപകൻ സേവനം അനുഷ്ഠിക്കുകയും തുടർന്ന് കിളിയാർകണ്ടം Holy Family UPS ലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്തു .1.5.2015 ൽ ശ്രീ.എംസി സോഫി പ്രഥമാധ്യാപകൻ ആയി ചുമതല ഏറ്റെടുത്തു .ഈ കാലഘട്ടങ്ങളിലെല്ലാം സ്കൂളിലെ വിദ്യാർഥികൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു.31.3.2020 ൽ ശ്രീ.എംസി സോഫി സ്കൂളിൽ നിന്ന് വിരമിക്കുകയും തുടർന്ന് സി.ലിസ്സി തോമസ് എസ് ഡി പ്രഥമാധ്യാപികയായി ചുമതലയേറ്റെടുത്ത് നയിച്ചുകൊണ്ടിരിക്കുന്നു.17 അധ്യാപകരും 297വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം