എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (added Category:38047 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹെൽത്ത് ക്ലബ്ബിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും വെച്ചൂച്ചിറ പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, മറ്റു ജീവനക്കാർ എന്നിവർ നൽകിവരുന്നു.

കോവിഡ് മഹാമാരി വ്യാപകമായതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി സ്കൂളിൽ ഒരു ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രതിനിധികളും അധ്യാപക പ്രതിനിധികളും പിടിഎ പ്രതിനിധികളും അംഗങ്ങളായ ഈ സമിതിയുടെ കൺവീനർ ആയി റീനാ ചാക്കോ പ്രവർത്തിക്കുന്നു.

2021-22 അദ്ധ്യയനവർഷത്തിൽ സാധാരണ ക്ലാസുകൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജു കെ കുട്ടികൾക്ക് ഒരു കോവിഡ് ബോധവൽക്കരണ ക്ലാസ് നടത്തി.

എല്ലാ ദിവസവും കുട്ടികളുടെ ശരീരതാപനില രേഖപ്പെടുത്തുന്നു.

2021 നവംബർ 30 ന് വൈകുന്നേരം 7 മണിക്ക് പെൺകുട്ടികൾക്ക് വേണ്ടി ഡോ. കുഞ്ഞമ്മ റോയിയുടെ നേതൃത്വത്തിൽ ഒരു ഷി ക്യാമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി.