ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം

ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ
പ്രതിഭകളെ ആദരിച്ചു ചെമ്രക്കാട്ടൂർ (02.12.2019) : സ്കൂൾ പരിസരത്തെ പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വവും മാതൃകാ അധ്യാപകനുമായ ശ്രീ പ്രകാശ് മാഷ്, നാടൻ പാട്ടിലൂടെയും നാടകക്കളരിയിലൂടെയും നാടിൻ്റെ യശ്ശസ് ഉയർത്തിയ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരെയും ആദരിച്ചു.
ശ്രദ്ധ : പഞ്ചായത്ത് തല ഉദ്‌ഘാടനം ചെമ്രക്കാട്ടൂർ സ്കൂളിൽ ചെമ്രക്കാട്ടൂർ 01/11/2019 : ശ്രദ്ധ അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്  പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ  മുഖ്യധാരയിലേക്ക്  എത്തിക്കാനുള്ള  പ്രത്യേക  പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു  ഘട്ടങ്ങളിലായാണ്  നടക്കുന്നത്. പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് ഷഫീഖ് അധ്യക്ഷത വഹിച്ചു.ബി.ആർ.സി. ട്രൈനർ മുജീബ് സർ ആശംസകളർപ്പിച്ചു.
ചെമ്രക്കാട്ടൂർ : കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പരിശീലനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സാർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷതയും വഹിച്ചു.ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി  അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ.   അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഉമ്മർ വെള്ളേരി,  പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്, എസ് എം സി ചെയർമാൻ ശ്രീ. ഖാദർ എന്നിവർ ആശംസകളർപ്പിച്ചു.
ഗണിതശില്പശാല 28/09/2019 ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു
ഗണിത ശില്പശാല നടത്തി ചെമ്രക്കാട്ടൂർ 28/09/2019 : ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി. വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശില്പശാല പ്രധാനാദ്ധ്യാപകൻ അബ്ദുസ്സലാം സർ ഉദ്‌ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി, എൽസി എന്നിവർ പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ശന്ന നന്ദി പറഞ്ഞു
റിൽശ മോൾക്ക് ഒരു കൈത്താങ്ങ് ചെമ്രക്കാട്ടൂർ 23/09/2019 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഭിന്നശേഷിക്കാരിയായ റിൽശ മോൾക്ക് വീൽചെയർ നൽകി മാതൃകയായി. കാരുണ്യ രംഗത്ത് മാതൃകയായ ചെമ്രക്കാട്ടൂർ കാന്തക്കര പുല്ലൂർമണ്ണ ഇല്ലത്തെ ദാമോദരൻ നമ്പൂതിരിയാണ് വീൽ ചെയർ സമ്മാനിച്ചത് . ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദി പറഞ്ഞു.
ഓണാഘോഷം നടത്തിചെമ്രക്കാട്ടൂർ 02/09/2019 : ജി.എൽ പി സ്ക്കൂൾ ചെമ്രക്കാട്ടൂരിൽ 2019 -  20 വർഷത്തെ ഓണാഘോഷം വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ഓണ പൂക്കളം, ഓണക്കളികൾ,  ഓണസ്സദ്യ, ഓണപ്പതിപ്പ് നിർമ്മാണം എന്നിങ്ങനെ വ്യത്യസത പരിപാടികൾ നടന്നു. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ നാട്ടുകാരും രക്ഷിതാക്കളും ആഘോഷ പരിപാടികളിലും സദ്യ ഉണ്ടാക്കുന്നതിലും സജീവമായിരുന്നു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ചെമ്രക്കാട്ടൂർ 15/08/2019 : ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ 2019 -20 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം സാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു. പി.ടി.എ മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികൾ ദേശഭക്തിഗാനവും സ്പീച്ചും ഉണ്ടായിരുന്നു. കുട്ടികൾക്ക് അധ്യാപകർ മധുരം നൽകി.
വിജയാഹ്ലാദത്തിൽ ഫാത്തിമ ശന്ന ചെമ്രക്കാട്ടൂർ 20/07/2019 : വാശിയേറിയ തെരെഞ്ഞെടുപ്പിൽ പന്ത് ചിഹ്നത്തിൽ മത്സരിച്ച ഫാത്തിമ ശന്ന 169 വോട്ടുകൾ നേടി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ആകെയുള്ള 353 വോട്ടുകളിൽ 48% വോട്ടുകൾ നേടിയാണ് ശന്ന ഒന്നാമതെത്തിയത്. കമ്പ്യൂട്ടർ ചിഹ്നത്തിൽ മത്സരിച്ച  മുഹമ്മദ് ഹിഷാം 22 % വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി ജി.എൽ.പി സ്കൂൾ ചെമ്രക്കാട്ടൂർ: 20 19 - 20 വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ജാനാധിപത്യ രീതിയിൽ തന്നെ നടത്തി. 32 നോമിനേഷനുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 8 പേർ തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. ഒന്നാം പോളിംഗ് ഓഫീസർ രണ്ടാം പോളിംഗ് ഓഫീസർ മൂന്നാം പോളിംഗ് ഓഫീസർ എന്നിവരും ഒരു പ്രിസൈഡിംഗ് ഓഫീസറും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾകൊണ്ടതായിരുന്നു . ബൂത്ത് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ച ഇലക്ഷനിലെ പോളിംഗ് ശതമാനം വളരെ ഉയർന്നതായിരുന്നു.
സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി ചെമ്രക്കാട്ടൂർ , 19/07/2019 : 2019 - 20 വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ജാനാധിപത്യ രീതിയിൽ തന്നെ നടത്തി. 32 നോമിനേഷനുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 8 പേർ തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. ഒന്നാം പോളിംഗ് ഓഫീസർ രണ്ടാം പോളിംഗ് ഓഫീസർ മൂന്നാം പോളിംഗ് ഓഫീസർ എന്നിവരും ഒരു പ്രിസൈഡിംഗ് ഓഫീസറും രണ്ട് പോലീസ് ഉദ്യോഗസ്ഥരും   ഉൾകൊണ്ടതായിരുന്നു . ബൂത്ത്  രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ച ഇലക്ഷനിലെ പോളിംഗ് ശതമാനം വളരെ ഉയർന്നതായിരുന്നു.
വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 18.07.2019 : ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ വിവിധ ക്ലബ്ബുകൾ (സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ്, ഗണിത ക്ലബ്ബ്) ശ്രീ ടി.വി.കൃഷ്ണ പ്രകാശ് സർ (സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ,എസ്.സി.ഇ.ആർ.ടി.) ഉദ്ഘാടനം ചെയ്തു . വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാർഹവുമായി. ചടങ്ങിൽ ശ്രീ ഷൈജൽഎൻ.എച്ച്. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.
കുരുന്നുകൾക്കായി പ്രവേശനോത്സവം നടത്തി ചെമ്രക്കാട്ടൂർ 06/06/2019 : 2019 - 2020 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി തന്നെ നടത്തി. അതിന്റെ മുന്നോടിയായി സ്കൂളിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗുംഎസ് ആർ ജി മീറ്റിംഗും  നടത്തി.സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും എം ടി യെയും ചേർന്നു  ഗംഭീരമായി അലങ്കരിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി.പ്രവേശനോത്സവത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചുസ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റേയും പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഖാദറിന്റേയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട് പുസ്തക വിതരണം സ്റ്റാർ ക്ലബ് പ്രസിഡൻറ് ശ്രീ അശോകൻ നിർവഹിച്ചു.കുട്ടികൾക്കുള്ള മധുരപലഹാര വിതരണം സ്പോൺസർ കൂടിയായ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു.കിരീടം അണിയിച്ചും പ്രവേശനോത്സവ ബലൂൺ നല്കിയും നവാഗതരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവേശനോത്സവ പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദിയും പറഞ്ഞു.
ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു ചെമ്രക്കാട്ടൂർ 20/ 06/ 2019 : സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ സഹകരണത്തിൽചെമ്രക്കാട്ടൂർ ജി എൽ പി  സ്കൂളിലെ എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന് മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.