സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ചിത്രപ്രദർശനം

സെന്റ് മൈക്കിൾസ് എച്ച് എസ് എസ് ലെ 8 ഡി ഡിവിഷനിലെ വിദ്യാർഥിയായ സജിൻ പഠനത്തിലും ചിത്രരചനയിലും മികവ് പുലർത്തുന്ന വിദ്യാർഥിയാണ് .സജിന്റെ ചിത്രപ്രദർശനം വിദ്യാലയത്തിലെ ആർട് ഗാലറിയിൽ 21.02.2022 ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി സുശീല ജോർജ് ഉത്‌ഘാടനം ചെയ്തു .വിദ്യാലയത്തിലെ കലാധ്യാപകനായ ശ്രീ സജിത്ത് റെമഡിയാണ് സജിന്റെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചു ഒരു ചിത്രപ്രർശനത്തിന്റെ  തലത്തിലേക്ക് എത്തിച്ചത് .പെൻസിൽ ഡ്രോയിങ്ങും പോസ്റ്റൽ കളർ പെയിന്റിങ്ങുകളും പ്രദർശനത്തിനായി ഒരുക്കിയിരുന്നു. തുടർന്ന് കാണുക

സജിൻ തന്റെ ചിത്രങ്ങൾക്കൊപ്പം
Inauguration of Exhibition
അഫ്ന ചിത്രരചനയിൽ പുതു വാഗ്ദാനം


അഫ്ന എസ്‌ , Kadinamkulam St Michael’s HSSലെ ഏഴാംക്‌ളാസ്സുകാരി , ചിത്രകലാരംഗത്തെ വരദാനം, അറുപതു ചിത്രങ്ങളുമായി തന്റെ ആദ്യ ചിത്രപ്രദർശനം നടത്തിക്കഴിഞ്ഞു. St Michael's HSSലെ, Art Galleryയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അഫ്നയുടെ ചിത്രങ്ങളോരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. ചലനാത്മകതയാണ് ഇവയുടെ മറ്റൊരു സവിശേഷത. 60ചിത്രങ്ങളിലും 60പ്രതിപാദ്യങ്ങളാണ്.

ഇത് ഒരു ഏഴാം ക്‌ളാസ്സുകാരിയുടെ രചനയാണെന്നത് കാഴ്ചക്കാരിൽ അത്ഭുതം ഉളവാക്കും .ചേരമാൻതുരുത്തിൽ കിഴക്കേ തൈവിളാകത്തു പരേതനായ ശ്രീ സുധീറിന്റെയും ശ്രീമതി ഷഹാനയുടെയും മകളായ അഫ്നയ്ക്കു ചിത്രകലയിൽ വിസ്മയം തീർക്കാൻ തക്ക പ്രതിഭയുണ്ട് .ചിത്രകലയിലെ ഈ മാണിക്യത്തെ കണ്ടെടുത്തത് St Michael's HSSലെ ചിത്രകലാധ്യാപകനായ ശ്രീ സജിത് റെമഡിയാണ്.അദ്ദേഹത്തിനു പ്രത്യേക അഭിനന്ദനങ്ങൾ . ഒപ്പം ഈ കലാകാരിക്ക് വേണ്ട പ്രോത്സാഹനം നൽകുന്ന St Michael's HSSനും അഭ്യുദയകാംക്ഷികൾക്കും സ്നേഹാദരങ്ങൾ .