ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സോഷ്യൽ സയൻസ് ക്ലബ്ബ്
2021-2022അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടത്തി.ജൂലായ് 11 ലോകജനസംഖ്യാദിനത്തിന്റെ പ്രാധാന്യം ഡോക്യുമെൻഡേഷനായി അവതരിപ്പിച്ചു.
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശം ഡോക്യുമെൻഡേഷനായി അവതരിപ്പിച്ചു.XD യിലെ റ്റിൽന മരിയ സന്ദേശം പങ്കുവച്ചു.ഒൻപതാം ക്ളാസിലെ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും എട്ടാംക്ളാസിലെ വിദ്യാർത്ഥികൾ സഡാക്കോ കൊറ്റികളുടെ നിർമ്മാണവും പ്രദർശനവും നടത്തി.