ഗവ. വി എച്ച് എസ് എസ് കൈതാരം/യോഗ പരിശീലനം
യോഗ പരിശീലനം
ശരീരത്തിന് ആരോഗ്യവും മനസ്സിന് ശാന്തതയും നൽകുന്നതിനുള്ള ഉള്ള ഏറ്റവും നല്ല ഉപാധിയാണ് യോഗ പരിശീലനം . യോഗ സ്ഥിരമായി അഭ്യസിക്കുക ആണെങ്കിൽ ശരീരത്തിന് പ്രതിരോധശേഷിയും മനസ്സിന് ഏകാഗ്രത ലഭിക്കുന്നു . ഈ മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികൾക്ക് ശരീരത്തിന് പ്രതിരോധശേഷിയും യ മനസ്സിന് ശാന്തതയും യും ലഭിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾ പൊതു പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന ഈ സമയം അവരുടെ മനസ്സിന് ഏകാഗ്രത ലഭിക്കേണ്ടതും അത്യാവശ്യമാണ്, ആയതിലേക്ക് നമ്മുടെ വിദ്യാർഥികൾക്കു ലഭിക്കുന്ന യോഗ പരിശീലനം വളരെ ഗുണകരമാണ്. നമ്മുടെ സ്കൂളിലെ മുൻ മുൻ സംസ്കൃത അധ്യാപിക കെ എൽ ലതിക സ്ഥിരമായി നമ്മുടെ എസ് പി സി കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നു. എല്ലാ യോഗ ദിനത്തിലും കൈതാരം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും യോഗ പരിശീലനം നൽകുന്നു. ഇപ്പോൾ നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ ഹിന്ദി അധ്യാപിക നിഷ ടീച്ചർ എല്ലാ അധ്യാപകർക്കും യോഗ പരിശീലനം നൽകുന്നു. കുട്ടികൾക്കും അധ്യാപകർക്കും മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ശാന്തതക്കും ഈ യോഗ പരിശീലനം വളരെയേറെ ഏറെ സഹായകരമാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗാശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്ന് സമീപകാല ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു.