നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാടോടി വിജ്ഞാനകോശം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ വെള്ളിയൂരിൽ നാടക സംസ്കാരം ഉടലെടുത്തിരുന്നു. ഈ പ്രദേശത്ത് സ്ഥിരം നാടക സമിതികൾ പ്രവർത്തിച്ചിരുന്നു. ജനതാ ക്ലബ്ബ് അവയിലൊന്നായിരുന്നു. 'ആറടി മണ്ണ്', 'പുതിയവർ' എന്നിവ ഇവിടെ അരങ്ങേറിയ പഴയ നാടകങ്ങളിൽ പെടുന്നു. ദഫ്‍മുട്ട് ഈ പ്രദേശത്തെ ജനകീയമായ ഒരു മുസ്‍ലിം കലയാണ്. പറയങ്കളി, പുലിക്കളി, കുതിരക്കോലം എന്നിവ ഈ പ്രദേശത്തെ പാരമ്പര്യ കലാപരിപാടികളാണ്. ജനതാ ക്ലബ്ബ്, സാംസ്കാരിക വേദി വെള്ളിയൂർ, ജ്വാല വെള്ളിയൂർ എന്നിവ ഈ പ്രദേശത്തെ പഴയ കാല കലാ സമിതികളാണ്.