കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്..