എന്തുഭംഗി എന്തു ഭംഗി നമ്മുടെ കേരളം എത്ര ഭംഗി നാം ഒരുമിച്ച് കൈകോർത്ത് വന്ന കാലം നമ്മിൽ നിന്നകന്നുവല്ലോ ആ കാലം കഴിയുന്നില്ല നമുക്കൊരുമിക്കാൻ കഴിയുന്നില്ല നമുക്ക് സന്തോഷിക്കാൻ മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്നൊരു കാലം അറിയില്ല എന്താണിതിനൊരവസാനം അറിയില്ല നാമെന്നാണൊരുമിക്കുന്നത് അതിജീവിക്കും നമ്മളീ ദുഃഖത്തെ അതിജീവിക്കും നമ്മളീ മഹാമാരിയെ ജാതിയോ മതമോ ഒന്നുമില്ലാത്ത വെറുമൊരു സൂക്ഷ്മമാം അണുവിനെ ഭയക്കുന്ന മനുഷ്യാ - നീ എത്രയോ നിസ്സഹായനാണ് ഓർക്കുക നാം വീണ്ടും വീണ്ടും നാമെല്ലാം കേവലം മനുഷ്യർ മാത്രം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത