എന്തുഭംഗി എന്തു ഭംഗി
നമ്മുടെ കേരളം എത്ര ഭംഗി
നാം ഒരുമിച്ച് കൈകോർത്ത് വന്ന കാലം
നമ്മിൽ നിന്നകന്നുവല്ലോ ആ കാലം
കഴിയുന്നില്ല നമുക്കൊരുമിക്കാൻ
കഴിയുന്നില്ല നമുക്ക് സന്തോഷിക്കാൻ
മനുഷ്യൻ മനുഷ്യനെ തന്നെ
പേടിക്കുന്നൊരു കാലം
അറിയില്ല എന്താണിതിനൊരവസാനം
അറിയില്ല നാമെന്നാണൊരുമിക്കുന്നത്
അതിജീവിക്കും നമ്മളീ ദുഃഖത്തെ
അതിജീവിക്കും നമ്മളീ മഹാമാരിയെ
ജാതിയോ മതമോ ഒന്നുമില്ലാത്ത
വെറുമൊരു സൂക്ഷ്മമാം അണുവിനെ
ഭയക്കുന്ന മനുഷ്യാ - നീ
എത്രയോ നിസ്സഹായനാണ്
ഓർക്കുക നാം വീണ്ടും വീണ്ടും
നാമെല്ലാം കേവലം മനുഷ്യർ മാത്രം