(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കേരളം എന്നൊരു സുന്ദര നാട്ടിൽ ജാതിഭേദമില്ലാതെ അങ്ങനെ ഐക്യത്തോടെ വാണീടും നാമെല്ലാരും ലോകത്താകെ കൊറോണ എന്നൊരു മഹാമാരി വൈറസിൽ രൂപത്തിൽ പടർന്നു പിടിച്ചു.
വികസിത രാജ്യങ്ങൾ മുട്ടുമടക്കി അനേകം ആളുകൾ മരിച്ചു വീണു.
നമ്മുടെ കേരള നാട്ടിലും കൊറോണ എന്നൊരു മഹാമാരി എത്തി.
എന്നാൽ നമ്മൾ കേരളീയർ, വീരന്മാർ പ്രളയത്തെ പോലും പൊരുതി ജയിച്ചവർ.
ഒന്നായി നിന്ന് നേരിട്ടവർ കൊറോണയെയും നേരിട്ടു.
ജനത്തെ സംരക്ഷിച്ച് ഒരു സർക്കാരും പലവിധ മാർഗ്ഗം ചെയ്ത ഒരു നാളതു ലോക്ക് ഡൌൺ ആക്കി. കൊറോണ അതിനെ പിടിച്ചുകെട്ടി ശുചിത്വ സുന്ദരകേരളം നാട്ടിൽ ശക്തമായ നിർദ്ദേശങ്ങളും നിയമങ്ങളും നടപ്പിലാക്കി.
നിയമം നടത്താൻ പോലീസും പാടു പെടുന്നത് കണ്ടില്ലേ.
ദൈവത്തെ പോലുള്ള ഡോക്ടേഴ്സും.
മാലാഖ മാരായ നഴ്സുമാരും പലനാൾ ഉറക്കമിളച്ചില്ലേ എല്ലാവരെയും സുഖം ആക്കിയില്ലേ.
സമയമില്ല ആളുകൾക്കിതൊരു വിരസതയായൊരു കാലമായി ഫാസ്റ്റ് ഫുഡും ജെൻ ഫുഡും നമ്മുടെ നാട്ടിൽ കാണാനില്ല ഷുഗറും അധിക രക്തസമ്മർദ്ദവും പോയി മറഞ്ഞതും കണ്ടില്ലേ.
ഒരുമിച്ച് കഴിഞ്ഞുകൂടുന്നു അവരവരുടെ ഭവനങ്ങളിൽ നമ്മുടെ നാട്ടിൽ വേണ്ടാതായ ഒരു ചക്കയും മാങ്ങയും തിരികെ എത്തി.
നാശം വിതയ്ക്കുന്ന മനുഷ്യനിൽനിന്നും പ്രകൃതി അതിനെ തിരിച്ചുപിടിക്കും വീണ്ടും.... വീണ്ടും... വീണ്ടും നമ്മൾ പ്രകൃതിയെ അണിയിച്ചൊരുക്കി.
ഏതൊരു മഹാവിപത്തിനെ യും നമ്മൾ ഒത്തൊരുമിച്ച് നേരിടും.