എന്റെ നാട് നമ്മുടെ നാട് കേളിയെഴും നാട് എന്റെ ഭാഷ നമ്മുടെ ഭാഷ കേളിയെഴും ഭാഷ കളകളമൊഴുകുമി പുഴയുടെ അരികിൽ തെങ്ങിൻ- തോപ്പുകൾ ആടിഉലഞ്ഞീടും വീശും കാറ്റത്തിളകി തുള്ളും വയലേലകളും പലപലവർണ്ണ ചിറകുകൾ വീശി പൂമ്പാറ്റകൾ പാറി നടന്നീടും ചറപറ ചറപറ പെയ്തു വരുന്നൊരു മഴയെ കണ്ടീടും പോക്രോം പോക്രോം തവളകൾ ചാടിനടന്നീടും എന്റെ നാട് നമ്മുടെ നാട് കേളിയെഴും നാട് എന്റെ ഭാഷ നമ്മുടെ ഭാഷ കേളിയെഴും ഭാഷ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത