ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയിലെ തണൽ വഴികൾ

16:13, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയിലെ തണൽ വഴികൾ എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയിലെ തണൽ വഴികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയിലെ തണൽ വഴികൾ

ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ തെക്കുംകര പട്ടണത്തിൽ താമസിച്ചിരുന്നു രാമുവിന്റെ വീടിന്റെ പിറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു .അതിൽ കുറെ ചെടികളും പൂക്കളും ഒരു മൽഗോവ മാവും ഉണ്ടായിരുന്നു .

രാമുവിന്റെ കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരത്തിന്റെ അടുത്തിരു ന്നു കളിച്ചിരുന്നു .പലപ്പോഴും അവന്റെ വിശപ്പടക്കാൻ മാവും മറന്നില്ല. കാലം മാറിയപ്പോൾ മാവും പ്രായം ചെന്നിരുന്നു അതിനൊപ്പം രാമുവും വളർന്നിരുന്നു. അങ്ങനെ മാമ്പഴം കായ്‌കുന്നത് നിലച്ചിരുന്നു . രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു . ആ മരം ഒരുപാട് ഓർമ്മകൾ അവന് സമ്മാനിച്ചിരുന്നു എങ്കിലും തന്റെ വീടിന്‌ ഭീഷണിയാകുമോയെന്ന് ഭയന്നിരുന്നു ബാല്യകാലഓർമകളിലൂടെ കടന്നുപോയെങ്കിലും .അവൻ മരം മുറിക്കാൻതന്നെ തീരുമാനിച്ചു .ഇപ്പോൾ ആ മരം ഒരുപാട് ജീവികൾ താമസിക്കുന്ന ഒരിടമാണ് . പക്ഷികൾ,പ്രാണികൾ,അണ്ണാൻ എന്നിവയൊക്കെ മരത്തിൽവസിയ്ക്കുകയായിരുന്നു രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിന്റെ ചുറ്റും വന്നു നിന്നു.അണ്ണാൻ പറഞ്ഞു ."ഈ മരം മുറിക്കരുത് കുട്ടിക്കാലത്ത് നിന്റെ കൂടെ കളിച്ചിരുന്നു ഈ മരം ഒരുപാട് ഓർമകൾ നിനക്ക് തന്നിട്ടുണ്ട്. പക്ഷികൾക്ക്‌ ഞങ്ങളുടെ വീടാണ് നീ മരംമുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം ഇല്ലാതെ ആകും ".രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല .തേനീച്ചകളും ആ മരത്തിൽ ഉണ്ടായിരുന്നു .കുറച്ചു തേൻ അതിൽനിന്നു രുചിച്ചുനോക്കി അതിന്റെ സ്വാദ് അവന്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി .അത് അവന് വളരെ സന്തോഷം നൽകി .അപ്പോൾ തന്നെ ആ മരം സ്വാദുള്ള മാമ്പഴവും അവനു നൽകി .എല്ലാ ജീവികളും വേവലാതിപ്പെട്ടു.ഈ മരത്തെഎങ്ങനെയും രക്ഷിക്കണം.

നിനക്ക് എന്നും തേൻ തരാം എന്നും തേനീച്ച പറഞ്ഞു.പെട്ടെന്ന് അണ്ണാൻ പറഞ്ഞു ഞാൻ എന്നും നിന്നോടൊപ്പം കാണും. പക്ഷികൾ നിനക്കെന്നും പാട്ടു പാടി തരും

ഇതു കേട്ടതിനു ശേഷം തന്റെ തെറ്റു മനസ്സിലാക്കി.ആ മരം കുറെ നല്ല ജീവികളുടെ താമസസ്ഥലം ആണെന്ന് മനസ്സിലാക്കി അവൻ പെട്ടെന്ന് പറഞ്ഞു "ഞാൻ ഈ മരം മുറിക്കുന്നില്ല തെറ്റ് മനസ്സിലാക്കി "രാമു പറഞ്ഞു നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷത്തോടെ താമസിക്കാം. അത് കേട്ട് പക്ഷികളും പ്രാണികളും വളരെ സന്തുഷ്ടരായി. അങ്ങനെ രാമു ഇടയ്ക്കൊക്കെ ചെന്നു അവർക്ക് ആഹാരവും കൊടുത്തിരുന്നു. അതുകൊണ്ട് പ്രകൃതിഎല്ലാവർക്കും ഉള്ളതാണ് നാമവയെസ്നേഹിക്കുക.

അഭിഷേക്‌. ബി.യു
7 A ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ