എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/മാന്ത്രികവടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പണ്ടു പണ്ട് ഒരു ഗ്രാമത്തിൽ പാവപ്പെട്ട ഒരു കർഷകന്റെ മകൾ താമസിച്ചിരുന്നു. അവൾ വളരെ അധികം സുന്ദരിയും നല്ല സ്വഭാവമുള്ളവളുമായിരുന്നു. മെക്സി എന്നായിരുന്നു അവളുടെ പേര്. മെക്സിയുടെ വീട് ചെറുതായതിനാൽ അവളുടെ കൂട്ടുകാരൊന്നും മെക്സിയോട് മിണ്ടാറില്ലായിരുന്നു. എല്ലാ ദിവസവും മെക്സി ഒറ്റക്ക് വീട്ടിലിരുന്നു. ദിവസങ്ങൾ വരും പോകും. മെക്സിയുടെ അച്ഛനും അമ്മയും വയലിൽ കൃഷി ചെയ്യാൻ പോകും. രാത്രി തിരിച്ചു വരും. കൂട്ടുകാർ അവളെ കളിയാക്കിക്കൊണ്ടേയിരുന്നു. ഒരു ദിവസം മെക്സി ഒറ്റക്ക് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു കൊണ്ട് കരയുകയായിരുന്നു. അപ്പോൾ ഒരു മാലാഖ ഇറങ്ങി വന്നു. ഉടനെ മെക്സി കണ്ണ് നല്ലവണ്ണം തുറന്നു നോക്കി. അപ്പോൾ ഒരു മാലാഖയെ കണ്ടു. മാലാഖ മെക്സിയോടു പറഞ്ഞു. ഞാൻ നിനക്ക് ഒരു മാന്ത്രിക വടി തരാം. നീയത് സൂക്ഷിച്ച് ഉപയോഗിക്കണം. ഉടനെ മാലാഖ അപ്രത്യക്ഷമായി.
മെക്സി ഉടനെ വീട്ടിലേക്ക് ഓടി. അമ്മക്കും അച്ഛനും കാര്യങ്ങൾ പറഞ്ഞുകൊടുത്തു. മാലാഖ പറഞ്ഞത് പോലെ മാന്ത്രികവടി സൂക്ഷിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞു. മെക്സിയുടെ അച്ഛനമ്മമാരുടെ കൃഷി നന്നായി വളർന്നു. അതിൽ നിന്ന് അവർക്ക് പണം ലഭിച്ചു. നല്ല വസ്ത്രങ്ങളും നല്ല വീടും ഭക്ഷണവും അവർക്ക് കിട്ടി. കൂട്ടുകാരോടൊപ്പം മെക്സി സന്തോഷത്തോടെ ജീവിച്ചു.