(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ
അനന്തവിഹായസ്സിൽ പാറി നടന്ന മനുഷ്യർ
ചങ്ങലക്കെട്ടില്ലാതെ ഓടി നടന്ന മനുഷ്യർ
തിരക്കിൻ്റെ യാത്രയിലായിരുന്ന മനുഷ്യർ
എവിടെയും എപ്പോഴും കേറി ചെല്ലുന്ന മനുഷ്യർ
ഒരു നിമിഷം പകച്ചു പോയ്.
കൊറോണ വൈറസിൻ മുൻപിൽ
കാൽപാദങ്ങളിൽ ചങ്ങല
പൂട്ടിട്ട' ലോക്ക് ഡൗൺ'
എങ്കിലും പ്രതീക്ഷയുടെ തിരിനാളം
ഉള്ളിൽ കൊളുത്തി
അതിജീവനത്തിനായ്...
കാത്തിരിക്കുന്നു നാം...