എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/ലാലി

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ലാലി / ഷേഹ ഫാത്തിമ

ഒരു ഗ്രാമത്തിൽ ലാലി എന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവൾ കാഴ്ചയിൽ നല്ല സൗന്ദര്യവതിയായിരുന്നു. ലാലിക്ക് പത്തു വയസ്സുണ്ട്. അവൾ ജനിച്ച് ഒരു വർഷം കഴിയുബോയേക്കും അവളുടെ അമ്മ മരിച്ചിരുന്നു. പിന്നെ അവളുടെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചു. അച്ഛൻ ഒരു മരം വെട്ട് തൊഴിലാളി ആയിരുന്നു. രണ്ടാനമ്മ വളരെ ക്രൂരയായ സ്ത്രീ ആയിരുന്നു. അവളുടെ കുറ്റങ്ങൾ എല്ലാം ലാലിയുടെ തലയിൽ കെട്ടിവെക്കുമായിരുന്നു. അച്ഛന്റെ മുമ്പിൽ ലാലിയെ പലപ്പോഴും അവൾ കുറ്റക്കാരിയാക്കി. അത് കാരണത്താൽ അച്ഛൻ ലാലിയെ പലപ്പോഴും ശാകാരിക്കുമായിരുന്നു. അത് ലാലിക്ക് സങ്കടം വരുത്തി. അവളുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട കാരണത്താലായിരുന്നു ഈ ക്രൂരതകൾ എല്ലാം രണ്ടാനമ്മ അവളോട് ചെയ്തത്. ലാലി എല്ലാവരിൽ നിന്നും ഇതെല്ലാം മറച്ചു വെച്ചു.

ചെറുപ്രായത്തിലെ നൊമ്പരങ്ങൾ അനുഭവിച്ചൊരു പെൺകുട്ടിയുടെ കഥയാണിത്........ കാലം കടന്നുപോയി, ലാലിക്ക് വയസ്സ് 15 കഴിഞ്ഞു. രണ്ട് വർഷം മുമ്പ് നടന്നൊരു കാട്ടാന അക്രമത്തിൽ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണ ശേഷം രണ്ടാനമ്മയുടെ ക്രൂരതകൾ ഇരട്ടിയായി. അവളെ രണ്ടാനമ്മ പണത്തിനു വേണ്ടി വീട്ടുജോലിക്ക് അയക്കുമായിരുന്നു .

അങ്ങനെ ഒരു ദിവസം ലാലിക്ക് ലോട്ടറി അടിച്ചു.നിഷ്കളങ്കയായ ലാലിയെ കബളിപ്പിച്ചുകൊണ്ട് ആ പണം രണ്ടാന്നമ്മ തട്ടിയെടുത്തു. അവളെ വീട്ടിൽ നിന്നും പുറത്താക്കി. പ്രത്യേകിച്ച് മറ്റു ബന്ധുക്കൾ ആരുമില്ലാത്ത ലാലി അലഞ്ഞുതിരിഞ്ഞു ഒരു കാട്ടിൽ എത്തിപ്പെട്ടു. അവിടെ വെച്ചൊരു പ്രായം ചെന്ന മുത്തശ്ശിയെ കണ്ടുമുട്ടി. ക്ഷീണിച്ചു അവശയായ അവൾ ആ മുത്തശ്ശിയുടെ അടുക്കൽ അഭയം പ്രാപിച്ചു. അവളുടെ കഥകൾ കേട്ട് സഹതാപം തോന്നിയ മുത്തശ്ശി അവളെ വീട്ടിലേക്ക് കൊണ്ട് പോയി. പത്തുവർഷം മുമ്പ് നടന്നൊരു ഉരുൾ പൊട്ടലിൽ ഭർത്താവിനെ നഷ്ടടപ്പെട്ട ആ മുത്തശ്ശിക്ക് വല്ലപ്പോഴും വീട്ടിൽ വരുന്ന ഒരു തല തെറിച്ച മകൻ മാത്രേമേ ഉണ്ടായിരുന്നുള്ളു. സദാ സമയവും കള്ളും കഞ്ചാവും അടിച്ചു നടക്കൽ ആയിരുന്നു അവന്റെ ഹോബി. അവർ വീട്ടിലെത്തി. അവൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും മുത്തശ്ശി നൽകി. അവളോട് വിശ്രമിക്കാൻ പറഞ്ഞ് മുത്തശ്ശി മുൻവശത്തേക്ക് നടന്നു.

കാലം കടന്നു പോയി. ലാലിയും മുത്തശ്ശിയും സന്തോഷമായി ജീവിച്ചു.. അങ്ങനെയിരിക്കെ, ഒരു ദിവസം രാത്രി ലാലിയും മുത്തശ്ശിയും ഉറങ്ങുകയായിരുന്നു. അപ്പോയാണ് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്. മുത്തശ്ശി പോയി വാതിൽ തുറന്നു നോക്കിയപ്പോൾ മൂക്കറ്റം കള്ളും കഞ്ചാവും അടിച്ച തന്റെ മകനാണ്. അവൻ ഒരു കാരണവും ഇല്ലതെ മുത്തശ്ശിയെ തള്ളിയിട്ടു. മുത്തശ്ശിയുടെ ബോധം പോയി. അങ്ങനെ അവൻ അടക്കളയിൽ ചെന്ന് കലത്തിൽ നിന്ന് കഞ്ഞിയും കുടിച്ച് മുറിയിലേക്ക് നടന്നു. ഇതൊന്നും അറിയാതെ ലാലി മുറിയിൽ ഉറങ്ങുകയായിരുന്നു. അങ്ങനെ അവൻ മുറിയിൽ എത്തിയതും അതിശയിച്ചു പോയി. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടി! അവൻ അവന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഭംഗി.

ലഹരി മൂത്ത അവന്റെ തലയിൽ അവളോട് ഭ്രാന്തമായ കൊതി തോന്നി.അവന്റെ ഉള്ളിലെ മൃഗം പുറത്ത് വന്നു. അവൻ ഒരു മനുഷ്യ മൃഗമായി മാറി. അവൻ അവളുടെ അടുത്തേയ്ക്ക് നടന്നു. ശബ്ദം കേട്ട് ലാലി ഉണർന്നു.അവളെ തുറിച്ചു നോക്കുന്ന ആ രൂപം കണ്ട് അവൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപ്പോയി. മദ്യ ലഹരിയിൽ ആയിരുന്ന അവൻ അവളെ ഉപദ്രവിക്കാൻ തുടങ്ങി. അവൾ അലറി വിളിച്ചു. ശൂന്യമായ ആ കാട്ടിലെ ഒറ്റപ്പെട്ട വീട്ടിലെ അലർച്ച ആരു കേൾക്കാൻ. അവൻ അക്രമം തുടർന്ന് കൊണ്ടേയിരുന്നു. ജീവതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള അവളുടെ നിലവിളി അവന്നൊരു ലഹരിയായി ആസ്വദിച്ചു.

"അ" പെട്ടെന്ന് അവൻ നിലത്തു വീണു. ചലനം നിലച്ചു. എന്ത് സംഭവിച്ചു എന്നു മനസ്സിലാവാതെ അവൾ പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോൾ വിറക്കുന്ന കൈകളിൽ ചോര പുരണ്ട ഒരു വടിവാളുമായി നിൽക്കുന്നയാളെ കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവളുടെ ഈ ജീവിതത്തെ ഓർത്തു അവളോട് തന്നെ ലജ്ജ തോന്നി. "ഞാൻ ജനിച്ചപ്പോയെ എന്റെ അമ്മ പോയി. ഞാൻ കാരണം അച്ഛനും ഒരു സമാധാനമില്ലായിരുന്നു. ഇന്നിതാ ഞാൻ കാരണം ഒരു അമ്മ തന്റെ മകനെ കുത്തി കൊന്നു", അവൾ ജനിച്ചപ്പോൾ മുതൽ അനുഭവിച്ച വേദന അവൾ ഓർത്തു. ഒരു 15 വയസ്സു കാരിയുടെ ജീവിതത്തെ ഓർത്തു അവൾ സ്വയം പഴിച്ചു. അവൾക്ക് ജീവിതത്തോട് തന്നെ മടുപ്പ് തോന്നി. അവളുടെ ജീവിതം ഒരു തുണ്ട് കയറിൽ അവസാനിച്ചു. ഇത് ഒരു നൊമ്പരത്തിന്റെ കഥയാണ്. ശുദ്ധമായ ബാല്യവും ദുസ്സഹനീയമായ യൗവ്വനത്തിന്റെയും കഥയാണ്. ഇത് ലാലിയുടെ മാത്രം കഥയല്ല, ഈ സമൂഹത്തിൽ പീഡനത്തിന്ന് ഇരയായ എല്ലാ ലാലിമാർക്കും വേണ്ടി ഞാൻ ഈ കഥ സമർപ്പിക്കുന്നു.