ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കൊന്നതൻ വിഷാദം

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്/അക്ഷരവൃക്ഷം/ കൊന്നതൻ വിഷാദം എന്ന താൾ ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കൊന്നതൻ വിഷാദം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊന്നതൻ വിഷാദം

 

വീടിന്റെ മുറ്റത്തെ മൂലയിൽ ഇന്നു ഞാൻ
ശവത്തിനു തുല്യമാം സാധുവാം ഞാൻ
ഇന്നർക്കുമെന്നോട് ഇല്ല ഒരു സ്നേഹവും
തെല്ലുമില്ലന്നെ നോക്കുവാൻ നേരവും
കൊറോണ എന്നുരു രാക്ഷസമൂലമിന്നു
ആർക്കുമൊട്ടുമേ നേരമീ നാട്ടിലും
വിഷുക്കാലമെത്തുന്ന നേരത്തു വീടിന്റെ
മുൻപിലെ വിളക്കായി ഇരുന്നോരു പൂവ് ഞാൻ
വിഷുവും കണിയുമില്ല ഇക്കൊല്ലവും ......
ആഘോഷവും കളിചിരിയുമില്ലയോ .....
എന്നിലെ എന്നെ ഞാൻ കാണുന്നുണ്ടെന്നാലും
എന്നെയീലോകവും കാണുന്നതേയില്ല
ഭഗവാനേ ഭജിക്കുന്നു ലോകമെന്നാലോ
കഷ്ടം ;കണ്ണന്റെ മുന്നിലെ എന്നെ വേണ്ടേ
 

പ്രണവ് പി കുമാർ
8 B ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത