(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിറകറ്റ ഭൂമി
അന്നെൻ ഭൂമി എത്ര സുന്ദരം
അലതല്ലി ഒഴുകും പുഴകളും
കാറ്റിലാടും പൂഞ്ചോലയും
മണ്ണിന് കുളിരേകും മഴയും
എന്നാൽ: ഇന്നെൻ ഭൂമി
മർത്യകരങ്ങളാൽ പിടയുന്നു
ചലനം നിലച്ച പുഴയും
ചേതനയറ്റ കാട്ടുപൂഞ്ചോലയും
താടകയെന്ന പോൽ കണ്ണീർ-
പൊഴിക്കുന്നു ഭൂമിയിപ്പോൾ
ശവകുടീരമായ് മാറുന്നു ലോകം