ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ മലയും പോരും

ഒത്തുപിടിച്ചാൽ മലയും പോരും

ഈ ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയുടെ അഥവാ മഹാരോഗത്തിന്റെ പിടിയിലാണ്. രോഗബാതിതർ ഇരുപതരലക്ഷം കവിഞ്ഞു. മരണസംഖ്യ ഒന്നരലക്ഷം പിന്നിട്ടു. ഇതൊരു ദുഃഖകരമായ കാര്യമാണെങ്കിലും ഇതോടൊപ്പം ഒരു സന്തോഷകരമായ കാര്യം കൂടിയുണ്ട്. മരണസംഖ്യയുടെ മൂന്നിരട്ടിയോളമാണ് രോഗം ഭേദമായവരുടെ എണ്ണം.
എപ്പോഴാണ് ഒരാൾക്ക് ഒരു രോഗം വരുക? അത് ആരെക്കൊണ്ടും മൂൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. പക്ഷെ നമ്മുക്ക് രോഗങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കും. ഒരു രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും അധികം ആവശ്യം ഉള്ളത് രോഗപ്രതിരോധവും രോഗപ്രതിരോധശേഷിയുമാണ്. ഇപ്പോൾ തന്നെ ഈ കൊറോണ ഇത്രയധികം മരണവും ഒപ്പം നാശവും വിതച്ചു. കാരണം ഈ രോഗത്തിന് ഒരു ഔഷധമില്ല. ഇതിന് ഒരു മരുന്ന് കണ്ടു പിടിക്കും വരെ ഏറ്റവും വലിയ പ്രതിവിധി രോഗപ്രതിരോധം തന്നെയാണ്. ഈ രോഗത്തിനെന്നല്ല ഏത് പകർച്ചവ്യാധിയുടേയും ഏത് രോഗത്തിന്റേയും ഏറ്റവും വലിയ പ്രതിവിധി രോഗ പ്രതിരോധം തന്നെയാണ്. ഒരാൾ ഒരു രോഗത്തെ അതിജീവിച്ചാൽ അതിനർഥം അയാൾക്ക് അത്രമാത്രം രോഗപ്രതിരോധശേഷി ഉണ്ടെന്നാണ്.
രോഗ പ്രതിരോധശേഷി നമ്മുക്ക് സ്വയം ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ്. ഇത് കൈവരിക്കാൻ നമ്മുക്ക് ഏറ്റവും അധികം ആവശ്യം നല്ല ആരോഗ്യമാണ്. അതിനായി നമ്മൾ നല്ല ആരോഗ്യം പ്രധാനം ചെയ്യാൻ കഴിവുള്ള ഭക്ഷണങ്ങൾ കഴിക്കണം. ഇന്ന് നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികളും ഫലങ്ങളും എല്ലാം മായം കലർന്നതാണ്. പച്ചക്കറികളിലും ഫലങ്ങളിലും മാത്രമല്ല, മത്സത്തിൽ വരെ മായം കാണപ്പെടുന്നുണ്ട്‌. ഇന്ന് വിപണിയിൽ എത്തുന്ന മത്സ്യങ്ങളിലെ ഫോമാലിൻ എന്ന രാസവസ്‍തുവിന്റെ അളവ് വളരെ കൂടുതലാണ്. എന്തിനേറെ മാംസത്തിൽ വരെ മായമുണ്ട്. ഇതിനൊരു പ്രതിവിധിയുണ്ട്. നമ്മുക്ക് വേണ്ടുന്ന ഭക്ഷ്യവസ്‍തുക്കൾ അതായത് പച്ചക്കറികളും ഫലങ്ങളും നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യുക എന്നതാണ് ആ പ്രതിവിധി. ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.
ഒരു കാലത്ത് വീട്ടിൽ കൃഷി ചെയ്‍തിരുന്നവ മാത്രം കഴിച്ചവരാണ് നമ്മൾ മലയാളികൾ. നമ്മുടെ വീട്ടുവളപ്പിൽ നിന്ന് കിട്ടുന്ന ചക്ക, മാങ്ങ, പഴങ്ങൾ, പച്ചക്കറികൾ ഇവയോളം രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷ്യവസ്തുക്കൾ എവിടെയും കിട്ടില്ല. നമ്മൾ ഓണത്തിന് വേണ്ടി ഒരു മുറം പച്ചക്കറി കൃഷി ചെയ്യാറുണ്ടല്ലോ. ആ നമുക്ക് എന്നെന്നേയ്‍ക്കും വേണ്ടി നമ്മുടെ വീട്ടും വളപ്പിൽ കൃഷി ചെയ്തുകൂടെ? നല്ല ആരോഗ്യത്തിന് ഭക്ഷണം മാത്രം പോര. അതിന് ധാരാളം വെള്ളം കുടിക്കേണ്ടതുമുണ്ട്. ഡബ്ല്യൂ എച്ച് ഓ (വേൾഡ് ഹെൽത്ത് ഓർഗണൈസേഷൻ) പറഞ്ഞിരിക്കുന്ന അളവിൽ തന്നെ വെള്ളം കുടിക്കുക.
വ്യായാമവും പ്രധാനമാണ്. എന്ത് തരത്തിലുള്ള വ്യായാമവും നമ്മുക്ക് ചെയ്യാവുന്നതാണ്. ഇവയെല്ലാം ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷിയും ശാരീരിക ആരോഗ്യവും നമ്മുക്ക് ലഭിക്കും. എന്നാൽ രോഗപ്രതിരോധത്തിനായി മാനസികാരോഗ്യവും ആവശ്യമാണ്. മാനസികാരോഗ്യത്തിനായി നമ്മുക്ക് യോഗയോ മെഡിറ്റേഷനോ തിരഞ്ഞെടുക്കാം. ഇവ മനസിന് വളരെ അധികം ശാന്തി നൽകുന്നവയാണ്.ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരുപോലെയുണ്ടെങ്കിൽ നമ്മുക്ക് വളരെ വേഗത്തിൽ തന്നെ രോഗത്തെ അതിജീവിക്കാം.
കൊറോണ വൈറസ് വളരെ വേഗത്തിൽ പകരുന്ന ഒന്നാണ്. ഇതേ വേഗത്തിൽ തന്നെയാണ് സൂഷ്‍മ ജീവിയായ വൈറസ് പരത്തുന്ന എല്ലാ രോഗങ്ങളും പകരുന്നത്. വൈറസ് ബാധിതനായ വ്യക്തി ചുമയ്‍ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വൈറസ് സാന്നിദ്ധ്യമുള്ള ശരീരശ്രവങ്ങൾ അന്തരീക്ഷത്തിൽ അഥവാ പരിസരത്തുള്ള വസ്‍തുക്കളിൽ തങ്ങി നിൽക്കും. അന്തരീക്ഷത്തിൽ ഇവയുടെ ആയുസ് കുറവാണ് എങ്കിലും മറ്റ് പാർത്ഥങ്ങളിൽ ഇവ രണ്ട് മുതൽ മൂന്ന് ദിവസം വരെ തങ്ങി നിൽക്കുന്നു. അപ്പോൾ നമ്മൾ അവ ശ്വസിക്കുകയോ അവയിൽ സ്‍പർശിച്ചിട്ട് ആ കൈ കൊണ്ട് നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാൽ അത് നമ്മുടെ ശരീരത്തിലേക്ക് കടക്കും ശേഷം നമ്മുക്ക് രോഗമുണ്ടാകും.
ഇത്തരത്തിൽ നമ്മുക്ക് രോഗമുണ്ടാകാതിരിക്കാനുള്ള പോംവഴിയാണ് ശുചിത്വം. ശുചിത്വം രോഗപ്രതിരോധത്തിൽ വലിയൊരു പങ്ക് തന്നെ വഹിക്കുന്നു. അതിനാൽ നമ്മൾ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്‌. ഇത് പല തരത്തിലുള്ള രോഗപ്രതിരോധത്തിന് സഹായകമാകും. ഉദാ: ത്വക്ക് സംബന്ധമായ രോഗങ്ങൾ, പലതരം പനികൾ, വൈറസുകൾ പരത്തുന്ന രോഗങ്ങൾ അങ്ങനെ പലതും. മഹാമാരിപോലുള്ള രോഗങ്ങളുടെ കാര്യത്തിലാണെങ്കിൽ ശുചിത്വമില്ലെങ്കിൽ സാമൂഹ്യ വ്യാപനം നടന്നിരിക്കും. ഇങ്ങനെയുള്ള രോഗങ്ങൾ സമൂഹത്തിൽ പടരുന്ന സന്ദർഭങ്ങളിൽ നമ്മൾ ഇടയ്‍ക്കിടെ കൈകൾ കഴുകേണ്ടത് അനിവാര്യമാണ്.വെള്ളമോ സോപ്പോ ഹാൻഡ് വാഷോ ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ സാനിധ്യമുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്‍ക്കിടെ കഴുകണം. കൈകൾ കഴുകാൻ ഏറ്റവും നല്ലത് സോപ്പും വെള്ളവും തന്നെയാണ്. കാരണം ഈ വൈറസിന്റെ ആവരണം ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകിയാൽ നിലനിൽക്കാൻ സാധ്യതയുണ്ട്. എന്നാൽ സോപ്പിന് ഇതിനെ പൂർണ്ണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ട്. നമ്മൾ റോഡരികിലെ വാഷ് പോയിന്റുകളിൽ നിന്നാണ് കൈകഴുകുന്നതെങ്കിൽ ആ ടാപ്പ് കൂടി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. അങ്ങനെ ചെയ്തിലെങ്കിൽ നമ്മൾ കൈ കഴുകിയ ശേഷം ടാപ്പ് അടയ്‍ക്കുമ്പോൾ ആ വൈറസ് നമ്മുടെ ശരീരത്തിലേക്ക് വീണ്ടും പ്രവേശിക്കുകയും നമ്മൾ രോഗബാധിതരായിത്തീരുകയും ചെയ്യും.
നമുക്ക് ഇവ പിടിപെടാതിരിക്കാൻ വേണ്ടി വീട്ടിൽ തന്നെയിരിക്കാം. അത്യാവശ്യകാര്യമുണ്ടെങ്കിൽ മാത്രം പുറത്തേക്കിറങ്ങാം. പുറത്തേക്കിറങ്ങുമ്പോൾ മാസ്‍കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കാം. ചുമയ്‍ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം. പുറത്തേക്കിറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കാം. അസുഖങ്ങളുള്ളവരിൽ നിന്ന് മാറി നിൽക്കാം. ഇത്തരത്തിൽ നമ്മൾ ജീവിച്ചാൽ നമ്മുക്ക് ഏത് രോഗത്തേയും പ്രതിരോധിക്കാനാകും. ഇത്ത രത്തിൽ നമ്മൾ ജീവിക്കുന്നതിലൂടെ നമ്മൾ കേരളത്തിന്റെ "ബ്രേക്ക് ദ ചെയിനി" ൽ പങ്കാളികളാകാം.1918-ൽ സ്പാനിഷ് ഫ്ലൂ വന്നപ്പോൾ ലോകത്തിലെ മുഴുവൻ ജനസംഖ്യയുടെ മൂന്നിലൊന്ന് രോഗബാധിതരായി. രോബാധിതരുടെ എണ്ണത്തിന്റെ മൂന്നിൽ രണ്ട് മരണനിരക്കായി. പ്ലേഗ് വന്നപ്പോഴും ഏകദേശം ഈ അവസ്ഥ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ സ്പാനിഷ് ഫ്ലൂവിന്റെ അവസ്ഥയിലെത്തിയിട്ടില്ല. കരുതിയാൽ ഇപ്പോഴും നമ്മുക്ക് ഈ രോഗങ്ങളെ പ്രതിരോധിക്കാനാകും. നമുക്ക് കരുതാം. പ്രതിരോധിക്കാം. ജീവിക്കാം. ആരോഗ്യവാന്മാരായും സന്തുഷ്ടരായും.
നമ്മുക്ക് ആ പഴഞ്ചൊല്ല് മനസ്സിൽ സൂക്ഷിക്കാം. ചിന്തിക്കാം.പ്രവർത്തിക്കാം.
ഒത്തുപിടിച്ചാൽ മലയും പോരും... "
"ഒത്തുപിടിച്ചാൽ ഏത് കൊറോണത്തും പോരും... " നമ്മുക്ക് പ്രതിരോധിക്കാം. രോഗപ്രതിരോധശൈലിയാൽ എല്ലായിടത്തുനിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന കേരളത്തിലാണ് നാം ജനിച്ചിരിക്കുന്നത്. നമുക്ക് ആ മഹാരോഗങ്ങളുടെ ആ മഹാമാരിയുടെ കണ്ണികൾ പൊട്ടിക്കാം.
"Let's Break the Chain..."
നമ്മൾ ആ കണ്ണി പൊട്ടിക്കും...

ഗൗരി ലക്ഷ്‍മി പാർവതി
7 E, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം