എത്ര സുന്ദരി ആയൊരെൻ പ്രകൃതി,
നദികളും, പുഴകളും, മാമരങ്ങളും,
നിറയെ പൂത്തുലഞ്ഞു ഇളകും ഈ കാടും,
കാണാൻ കണ്ണിലാത്തൊരി മനുജൻ,
നിഷ്ഠൂരം കൈവച്ചതെന്തിനിൻ ഹരിതയെ,
മാലിന്യങ്ങൾ നിറച്ചൊരു ജലവിഭവങ്ങൾ,
കാണുവാൻ കണ്ണില്ലാത്തൊരു മനുജൻ,
തായ്‍യായി കാണേണ്ടതല്ലേ ഈ പ്രകൃതിയെ,
കൊന്നൊടുക്കി ഈ മനുഷ്യർ,
ഇതിനൊക്കെയും പ്രതികാര ദാഹിയായി,
മാറും ഈ അമ്മ മാലോകരോട്,
പ്രളയവും, പേമാരിയും, മഹാമാരിയും,
തന്നു നമുക്കായി അമ്മയാം ഭൂമി,
തൻ വേദന തിരിച്ചടിയായി,
തൻ രുദ്ര രൂപം താണ്ഡവം ആയി,
കൊന്നൊടുക്കി തൻ പൊന്നോമനകളെ,
ഇനിയും കഴിയും നമുക്ക് ഈ ഭൂമിയെ,
തിരികെ അതിൻ രൂപം നൽകാൻ,
തോളോട് തോൾ ചേർന്ന് പൊരുതും,
നമ്മൾ, തിരിച്ചെടുക്കും പ്രകൃതിയാം അമ്മയെ.