ഒരു വാർമഴവില്ലിൻ മധുരസ്വപ്നങ്ങൾ തേൻ മഴയായി പൊഴിയവേ തീർത്തു ഞാൻ ഒരു വർണ്ണ ചില്ലുകൊട്ടാരം എൻ മനസ്സിനുള്ളിൽ കണ്ണും കരളും കവർന്നെടുക്കാൻ ചാരുതയുള്ളൊരു മഴവില്ലായി നീ ആനന്ദ നിർവൃതിയിലാറാടിയ നേരം വർണ്ണശലഭമായ് പറന്നുവോ? സ്വപ്ന ചിറകു മുളയ്ക്കുന്നിതാ മാനത്തെത്താൻ കൊതിയായിടുന്നു അന്നു പെയ്ത മഴയുടെ കുളിരിൽ ആയിരം സ്വപ്നം തീർത്തു ഞാൻ പുലരിയിൽ വിടർന്നൊരു കുഞ്ഞിളം പൂവ് പുതു സൗരഭ്യം പരത്തിയതുപോലെ ഞാൻ എൻ മധുരസ്വപ്നങ്ങൾ പൂർത്തീകരിച്ചീടുന്നിതാ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത