പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പുകവലി
പുകവലി
ഒരിടത്ത് കൃഷിക്കാരനായ ഒരച്ഛനും മകനുമുണ്ടായിരുന്നു. അച്ഛനാണെങ്കിൽ പുകവലിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം പാടത്ത് ജോലിചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അച്ഛൻ തലചുറ്റി വീണു, അച്ഛന് ബോധമില്ലായിരുന്നു. മകൻ ഉറക്കെ നിലവിളിച്ചു. വിളികേട്ട് ആളുകൾ ഓടിക്കൂടി അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും അച്ഛൻ മരിച്ചുപോയിരുന്നു. ശ്വാസകോശത്തിൽ തകരാറായിരുന്നു അങ്ങനെയാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ”പുകവലി ചീത്തയാണ് അതിന് വലിയ വില കൊടുക്കേണ്ടിവരും. അത് ജീവൻ അപകടത്തിലാക്കും.”
|