ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ സാമൂഹിക അവബോധവും, മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർതിച്ചു വരുന്ന ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സമൂഹത്തിനു ഉതകുന്ന രീതിയിൽ പ്രായോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം.
സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൽ വളരെ ആകർഷണീയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ജൂൺ മുതൽ ഒക്ടോബർ വരെ കോവിഡ് സാഹചര്യം കണക്കിലെടുത്തു മിക്ക ദിനാചരണങ്ങലും ഓൺലൈനയിട്ടാണ് നടത്തിയതു്.
സോഷ്യൽ സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ നടത്തിയ ദിനാചരണങ്ങൽ
- ലോക ജനസംഖ്യാ ദിനം
- ഹിരോഷിമ നാഗസാക്കി ദിനം
- ക്വിറ്റ് ഇന്ത്യ ദിനം
- സ്വാതന്ത്ര്യ ദിനം
- ഗാന്ധി ജയന്തി
- യു.എൻ. ദിനം
- റിപ്പബ്ലിക് ദിനം
ലോക ജനസംഖ്യാ ദിനാചരണം
ജൂലൈ 11, ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റെർ രചനാ മൽസരവും, ജനസംഖ്യാ ദിന ക്വിസും, പ്രസംഗ മൽസരവും സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടത്തിയ ക്വിസ് മൽസരത്തിൽ 50 ൽ പരം കുട്ടികൾ പങ്കെടുത്തു. 20 ചോദ്യങ്ങൾ അടങ്ങിയ ഗൂഗിൾ ഫോമിലൂടെ നടത്തിയ ക്വിസിൽ 15ൽ അധികം മാർക് നേടി ഉയർന്ന നിലവാരത്തിൽ എത്തി. മാത്രമല്ല പോസ്റ്റെർ രചന മൽസരത്തിലും പ്രസംഗ മൽസരതിലും നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയികളായ കുട്ടികൾക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഹിരോഷിമ നാഗസാക്കി ദിനാചരണം
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ - നാഗസാക്കി ദിനാചരണം നടത്തി. ഓൺലൈൻ ആയി ഒരു അസ്സംബ്ലി നടത്തുകയും, സ്കൂളിലെ പ്രധാന അദ്ധ്യാപകനും, സോഷ്യൽ സയൻസ് കൺവീനറും മറ്റു അദ്ധ്യാപകരും യുദ്ധ വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. തുടർന്നു യുദ്ധ വിരുദ്ധ മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുകയും, പോസ്റ്റെർ രചന മൽസരവും, ക്വിസ് മൽസരവും, പ്രസംഗ മൽസരവും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ഓൺലൈൻലൂടെ നടത്തുകയും വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന പ്രച്ഛന്ന വേഷ മൽസരത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി. മാത്രമല്ല സ്വാതന്ത്ര്യദിന ക്വിസിലും പോസ്റ്റർ രചനാ മത്സരത്തിലും നിരവധി കുട്ടികൾ പങ്കെടുത്തു.
ഗാന്ധി ജയന്തി ദിനാഘോഷം
നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. നിരവധി കുട്ടികൾ ഗാന്ധിജിയുടെ വേഷമണിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന ഗാന്ധിജിയുടെ മഹത്തായ സന്ദേശം കുട്ടികളിലെതിക്കാൻ വേണ്ടി ഈ വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷം
നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. നിരവധി കുട്ടികൾ ഗാന്ധിജിയുടെ വേഷമണിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം'
എന്ന ഗാന്ധിജിയുടെ മഹത്തായ സന്ദേശം കുട്ടികളിലെതിക്കാൻ വേണ്ടി ഈ വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു.
റിപബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘദിപ്പിച്ചു. ഓൺലൈനായി നടത്തിയ ക്വിസ് മത്സരത്തിൽ 25 കുട്ടികൾ പങ്കെടുത്തു. പോസ്റ്റർ രചനാ മത്സരത്തിലും കുട്ടികൾ സജീവമായി പങ്കെടുത്തു.
സോഷ്യൽ സയൻസ് ഫെസ്റ്റ്
നമ്മുടെ സ്കൂളിൽ 14.0.22ൽ 'ടെക് ഫെസ്റ്റ്' സംഘടിപ്പിച്ചപ്പോൾ അതിൽ സൊഷ്യൽ സയൻസ് ക്ലബിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സൊഷ്യൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട നിരവധി പ്രോജക്ടുകൾ കുട്ടികൾ കൊണ്ടുവരികയും അതു പ്രദർശിപ്പിക്കുകയും ചെയ്തു. നിരവധി രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, നാണയങ്ങൾ, നോട്ടുകൾ ഇതെല്ലാം എടുത്തുപറയേണ്ടതാണ്.
അങ്ങനെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചുകോണ്ട് സോഷ്യൽ സയൻസ് ക്ലബ് മാതൃകാപരമായി മുന്നോട്ടു പോകുന്നു .....
ചിത്രങ്ങൾ
-
സ്വാതന്ത്ര്യ ദിനാചരണതിന്റെ ഭാഗമായി പ്രച്ഛന്നവേഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥി
-
സ്വാതന്ത്ര്യ ദിനാചരണതിന്റെ ഭാഗമായി പ്രച്ഛന്നവേഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥി
-
സ്വാതന്ത്ര്യ ദിനാചരണതിന്റെ ഭാഗമായി പ്രച്ഛന്നവേഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥി