ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ചരിത്രം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 – ൽ ഹൈസ്കൂളായി ഉയർന്നു. 1983 – ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000 – ൽ ഹയർസെക്കന്ററിയും ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.

വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.

തുടർച്ചയായി പാറശ്ശാല ഉപജില്ലാ കലോത്സവം, കായികമേള, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ ടി മേള എന്നിവയിൽ ഓവറോൾ കിരീടം നേടിവരുന്നു.

വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്. UP, HS, VHSE വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരീച്ചിട്ടുണ്ട്.

ഈ സ്കൂളിലെ NCC യൂണിയൻ നൂറിലധികം കേഡറ്റുകൾക്ക് പരിശീലനം നൽകുന്നുണ്ട്. ഓരോ വർഷവും ദേശീയവും അന്തർ ദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ NCC കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓണം, ക്രിസ്തുമസ്, അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു.നാഷണൽ സർവ്വീസ് സ്കൂമിന്റെ (NSS) പ്രവർത്തനം നമ്മുടെ സ്കൂളിൽ മാതൃകാപരമായി നടന്നു വരുന്നു. വിവിധ ക്ലബ്ബുകൾ, കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് ബ്യൂറോ, സ്കൗട്ട്, റെഡ്ക്രോസ് എന്നിവയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമവും പ്രയോജനകരവുമായി നടന്നു വരുന്നു. പഠനത്തോടൊപ്പം വിവിധ മേഖലകളിൽ പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെ പഠന ക്ലബ്ബുകൾ ഈ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യൂണിറ്റ് നമ്മുടെ സ്കൂളിൽ സജീവമാണ്. ഗാന്ധിദർശൻ പഠന പരിശീലന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഗാന്ധിദർശൻ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എല്ലാ മതങ്ങളേയും ആദരിക്കുക, എല്ലാവരോടും സ്നേഹമായി പെരുമാറുക, ആരെയും വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ദ്രോഹിക്കാതിരിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ കുട്ടികളിലേക്ക് പകരുവാൻ ഗാന്ധിദർശൻ പരിശീലന പരിപാടികൾ എറെ സഹായിക്കുന്നു. ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം കൈവരുന്നതിന് കേരള സർക്കാർ നടപ്പിലാക്കിയ ASAP ന്റെ യൂണിറ്റും ഈ സ്കൂളിൽ വളരെ മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ IHRD ടെക്നോളജി സെന്റർ @ സ്കൂൾ പദ്ധതി ഭംഗിയായി നടന്നു വരുന്നു.

ഈ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ശ്രീ. എ. കെ. സുരേഷ് കുമാറിന് 2012 ലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു. 2012 – 13 വർഷത്തെ ഏറ്റവും മികച്ച പി. റ്റി. എയ്ക്ക് വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യു ജില്ലാതലത്തിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിനായിരുന്നു. ഈ രണ്ട് നേട്ടങ്ങളും ഈ സ്കൂളിന്റെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ കാര്യങ്ങളാണ്. മാത്രമല്ല കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന് നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കാം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രധാന അദ്ധ്യാപകർ കാലഘട്ടം
പി. വി. രാമയ്യർ 08-1952 to 03-1954
എൻ. വിശ്വംഭരൻ 1954 to 1954
റ്റി. കെ. വേലായുധൻ തമ്പി 07-06-1954 to 14-11-1955
വി. ജെ. അബ്രഹാം 14-11-1955 to 04-06-1956
വി. സെബഗ്നാനം 11-06-56 to 01-08-56
പി. വൈതീശ്വരൻ 10-8-1956 to 16-03-1957
ജെ. സുകുമാരിഅമ്മ 16-03-1957 to 19-04-1958
എൻ. മാധവിക്കുട്ടിഅമ്മ 07-08-1958 to 02-07-1959
എൻ. കൃഷ്ണപിള്ള 08-07-1959 to 14-11-1961
പി. എൻ. ശങ്കരനാരായണപിള്ള 15-11-1961 to 02-11-1965
സി. സി. ഡേവിഡ് 21-021966 to 08-11-1966
കെ. ശിവശങ്കരൻ നായർ 09-11-1966 to 16-11-1968
ജെ. പി. കാഞ്ചനഅമ്മ 29-11-1968 to 18-04-1973
എം. ശാരദാംബാൾ 02-05-1973 to 23-04-1974
ജെ. സുഭദ്രാമ്മ 23-05-1974 to 31-05-1977
എസ്. സുകുമാരിഅമ്മ 06-06-1977 to 22-11-1978
എൽ. കൃഷ്ണകുമാരിഅമ്മ 27-11-1978 to 31-03-1980
എൻ. തപസിമുത്തു 01-06-1980 to 31-03-1986
എസ്. ഓമനക്കുട്ടിഅമ്മ 30-04-1986 to 30-03-1988
ജി. ഭഗവതിഅമ്മ 19-05-1988 to 31-03-1992
റ്റി. പൊന്നമ്മ 25-05-1992 to 02-04-1994
ഡി. ബ്രൈറ്റ് സിംഗ് 04-04-1994 to 17-05-1994
വി. ഗോപിനാഥൻ നായർ 25-05-1995 to 31-05-1996
എ. ജോൺ 20-05-1995 to 31-05-1996
വി. ഡെന്നിസൻ 05-06-1996 to 31-03-1997
എൻ. സുലോചന അമ്മ 17-05-1997 to 17-05-1999
എൻ. അനന്ദകൃഷ്ണൻ നായർ 18-05-1999 to 31-07-2000
എൻ. നാരായണൻ നായർ 03-08-2000 to 31-05-2001
ഉഷ, സ്റ്റാൻലി ജോൺസ്, എം. ഗ്ലോറി മെറ്റിൽഡ 12-08-2005 to 30-06-2008
മേരി ജ്യോതിഭായ് 29-05-2008 to 03-10-2011
എ. പുഷ്പം 07-10-2011 to 31-05-2015
സുജയ്യകുമാരി. പി. എസ് 07-07-2016 to 31-03-2018
തങ്കം എൻ. കെ 07-06-2018 to 31-03-2021