എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട്സ് & ഗൈഡ്സ്
ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമീഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് സ്കളിൽ 131 NTK സ്കൗട്ട് ഗ്രൂപ്പ് നമ്മുടെ സ്കൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.
മുദ്രാവാക്യം
തയ്യാർ,തയ്യാർ (Be Prepared)
സ്കൗട്ട് പ്രതിജ്ഞ
ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.....
നിയമം
ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്
- ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
- ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
- ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
- ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
- ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും(യും) പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
- ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
- ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
- ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
- ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.