(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗ്ഗീയ നിമിഷം ആകാലം
എന്റെ മനസ്സിന്റെ കോണിലായി ഇന്നും
എന്നുംതെളിയുന്നു ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ബാല്യകാലം മാമ്പൂ മണക്കുന്ന കാലം
മുറ്റത്തെ കരിയില വീഴുന്നേരം
അണ്ണാറക്കണ്ണനെ കലപില കേട്ടു ഞാൻ
അവനോട് കലഹിച്ച് ബാല്യകാലം
ഓർമയിൽ ഇന്നുംആ ബാല്യകാലം
ഓർമയിൽ ഇന്നും ആ ബാല്യകാലം
മുറ്റത്ത് പൂക്കളം തീർത്തൊരാ നാളിൽ
മുക്കുറ്റി തേടിയ കാലം
ഓർമ്മയിൽ നിന്നും ആ പോയകാലം
ഓർമയിൽ ഇന്നും ആ പോയ കാലം