ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പുതുദളം

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പുതുദളം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പുതുദളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുദളം

തൊടിയിലില്ല പുതു ദളങ്ങള്
തൊടിയിലില്ല പൂക്കളും പൂമ്പാറ്റയും
എന്റെ തൊടിയിലില്ല ഒരു തുള്ളിയും
പരല് പാഞ്ഞൊരു നദികളിൽ
വിഷമൊഴുകുന്ന കാലമാ
നറുമണം വിതറിയ കാറ്റില്
നാസിക പൊത്തുന്ന മണങ്ങളാ
അവയൊരുക്കി ശവപ്പറമ്പുകൾ
സകല സൃഷ്‍ടി ചരാചരത്തിനും
വികസനങ്ങൾ കുമിഞ്ഞു കൂടി
തലമുറകൾ നീളുവാൻ
അവ കുറച്ചു ആയുസ്സ്
അവ വിതച്ചു പുതുനാമങ്ങൾ
വസൂരി,നിപ്പ,കൊറോണ തുടങ്ങി
അതിഥികൾ വരവായ് എത്തുന്നു
നമ്മളുയർത്തിയ വികസന മാതൃക
 ഇതര ചരാചര അന്ത്യമായ്
അവരുയർത്തും അതിജീവനമത്
നമുക്ക് എന്നും പ്രതിരോധം
പ്രതിരോധത്തിൻ പാഠമിതല്ലോ
പഠിച്ചുയർത്താം പഠിച്ചുയർത്താം
സകല ചരാചര വികസനങ്ങൾ
തൊടിയിൽ വിടരും പുതുദളങ്ങൾ
തൊടിയിൽ പൂക്കും പൂമ്പാറ്റ
എന്റെ തൊടിയിൽ ഒഴുകും നാദ വിസ്‍മയം
 

അലീന എ.ജെ
7 ജി.എച്ച്,എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത