ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പുതുദളം

Schoolwiki സംരംഭത്തിൽ നിന്ന്
പുതുദളം

തൊടിയിലില്ല പുതു ദളങ്ങള്
തൊടിയിലില്ല പൂക്കളും പൂമ്പാറ്റയും
എന്റെ തൊടിയിലില്ല ഒരു തുള്ളിയും
പരല് പാഞ്ഞൊരു നദികളിൽ
വിഷമൊഴുകുന്ന കാലമാ
നറുമണം വിതറിയ കാറ്റില്
നാസിക പൊത്തുന്ന മണങ്ങളാ
അവയൊരുക്കി ശവപ്പറമ്പുകൾ
സകല സൃഷ്‍ടി ചരാചരത്തിനും
വികസനങ്ങൾ കുമിഞ്ഞു കൂടി
തലമുറകൾ നീളുവാൻ
അവ കുറച്ചു ആയുസ്സ്
അവ വിതച്ചു പുതുനാമങ്ങൾ
വസൂരി,നിപ്പ,കൊറോണ തുടങ്ങി
അതിഥികൾ വരവായ് എത്തുന്നു
നമ്മളുയർത്തിയ വികസന മാതൃക
 ഇതര ചരാചര അന്ത്യമായ്
അവരുയർത്തും അതിജീവനമത്
നമുക്ക് എന്നും പ്രതിരോധം
പ്രതിരോധത്തിൻ പാഠമിതല്ലോ
പഠിച്ചുയർത്താം പഠിച്ചുയർത്താം
സകല ചരാചര വികസനങ്ങൾ
തൊടിയിൽ വിടരും പുതുദളങ്ങൾ
തൊടിയിൽ പൂക്കും പൂമ്പാറ്റ
എന്റെ തൊടിയിൽ ഒഴുകും നാദ വിസ്‍മയം
 

അലീന എ.ജെ
7 ജി.എച്ച്,എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത