ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/അധ്വാനത്തിന്റെ ഫലം

15:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/അധ്വാനത്തിന്റെ ഫലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/അധ്വാനത്തിന്റെ ഫലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അധ്വാനത്തിന്റെ ഫലം



പണ്ടു പണ്ട് ഹിമാലയൻ മലനിരകളിൽ രണ്ടു സഹോദരങ്ങൾ താമസിച്ചിരുന്നു. അവർ തമ്മിൽ വളരെ സൗഹൃദമായിരുന്നു. ഇരട്ടകളായതു കൊണ്ടു തന്നെ രണ്ടു പേരെയും തിരിച്ചറിയാമായിരുന്നില്ല. എന്നാൽ സ്വഭാവത്തിൽ നിന്നും അവരെ തിരിച്ചറിയാമായിരുന്നു .അതിൽ മൂത്തവനാണ് റോബർട്ട്. അയ്യാൾ മഹാ മടിയനാണ്. എന്നാൽ ഇളയവനായ സ്റ്റീഫൻ വളരെ അധ്വാനിയായിരുന്നു. സ്റ്റീഫൻ ജോലിക്കു പോയി പണം കൊണ്ടുവന്ന് ചേട്ടനെ നോക്കുമായിരുന്നു. സ്റ്റീഫൻ ജോലി ചെയ്തിരുന്നത് ഒരു പണക്കാരന്റെ വീട്ടിലാണ് . ഒരു ദിവസം ചേട്ടനായ റോബർട്ട് സ്റ്റീഫന്റെ വേഷത്തിൽ പണക്കാരന്റെ വീട്ടിലെത്തി. എന്നിട്ട് ഒരു പാട് പണം പണക്കാരന്റെ കയ്യിൽ നിന്ന് വാങ്ങി.സ്റ്റീഫനെ അത്രയധികം വിശ്വാസമുള്ളതിനാൽ പണക്കാരൻ കുറച്ചധികം തുക നൽകി. റോബർട്ട് അയ്യാളോട് പറഞ്ഞു " പണം ഞാൻ ഒരു മാസത്തിനകം തരാം" . ഒരു മാസം കഴിഞ്ഞു. പണക്കാരൻ സ്റ്റീഫനോട് പണത്തിന്റെ കാര്യം അന്വേഷിച്ചു. "തനിക്ക് തന്ന പണം തികഞ്ഞോ?" . ഇതു കേട്ട് സ്റ്റീഫൻ ഞെട്ടി." പണമോ, എവിടെ നിന്ന് ? സ്റ്റീഫൻ അന്വേഷിച്ചു. "ഞാൻ നിനക്ക് തന്നതോ ? . "എനിക്കോ" പണക്കാരനും സ്റ്റീഫനും തമ്മിൽ ചോദ്യോത്ത രങ്ങളായി. സ്റ്റീഫൻ തന്നെ പറ്റിക്കുകയാണെന്ന് കരുതി പണക്കാരൻ സ്റ്റീഫനെ പറഞ്ഞു വിട്ടു.സ്റ്റീഫന്റെ തൊഴിൽ പോയി. വീട്ടിലെത്തിയ സ്റ്റീഫൻ റോബർടിനെ അവിടെയെല്ലാം തിരഞ്ഞു. പക്ഷെ റോബർട്ട് അവിടില്ലായിരുന്നു. റോബർട്ട് തന്നെ ചതിക്കുകയാണെന്ന സത്യം സ്റ്റീഫൻ മനസ്സിലാക്കി.ഇതേ സമയം റോബർട്ട് മറ്റൊരു സ്ഥലത്തായിരുന്നു. അയ്യാൾ അവിടെ ആഡംബരത്തോടെ ജീവിച്ചു. അങ്ങനെ ഒരിക്കൽ റോബർട്ടിനെ പണക്കാരൻ കാണാനിടയായി. അത് സ്റ്റീഫനാണെന്ന് തെറ്റി ധരിച്ച് പണക്കാരനും കുറച്ചാളുകളും അയ്യാളെ പൊതിരെ തല്ലി. ബോധം വന്ന റോബർട്ട് എങ്ങോട്ടെന്നില്ലാതെ നടന്നു. സ്റ്റീഫൻ ഇക്കാര്യങ്ങൾ അറിഞ്ഞു. അയ്യാൾ പറഞ്ഞു "അവൻ അധ്വാനിച്ചതിന് പ്രതിഫലം അവനു തന്നെ ".



അമൃത .ബി
6.B ഗവ .എച് .എസ് .എസ് .ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ