(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാക്ഷി
ഈ മഹാമാരിക്ക് ഞാൻ സാക്ഷി
കൊറോണ തൻ സംഹാര
താണ്ഡവത്തിനും മഹാമാരിതൻ
യാതനയ്ക്കും ഞാൻ സാക്ഷി
എങ്ങനെയുള്ള എൻ
ജീവിതത്തിൻ ഗതി
മാറ്റിയൊഴുക്കിയ നിൻ
കാണാകണിക തൻ
വ്യാപ്തിക്കും ഞാൻ സാക്ഷി
നിയമമില്ലാത്ത നിയന്ത്രണമില്ലാത്ത
വാനിൽ പറന്ന നിൻ
വ്യാപ്തിക്കും ഞാൻ സാക്ഷി
തൊട്ടുകൂടാ ഞാൻ താണ്ടി കൂടാ
നിൻ സാമീപ്യം എന്നിൽ വന്നു
കൂടാതെ പരിചരണത്തിനും
ഞാൻ സാക്ഷി
ലേകമേ എൻ കൺമുന്നിൽ
നിന്റെ വിലാപം ഞാൻ കണ്ടു
എത്ര കേട്ടുവെന്നതിനും
ഞാൻ സാക്ഷി
ഒരുനാൾ ഒരിക്കൽ നിൻ മുന്നിൽ
ഭീതിയിൽ ജീവിച്ചുവെന്നതും
എന്നിലെ ജീവൻ നിന്നിലെ ജീവനാൽ ശൂന്യമായതിനും
ഞാൻ സാക്ഷി