ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/മലിനമാം പ്രകൃതി

10:58, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/മലിനമാം പ്രകൃതി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/മലിനമാം പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനമാം പ്രകൃതി

വിറയ്ക്കുന്നു ലോകമാകെ ഇന്ന്
രോഗഭീതിയിൽ.... കിതയ്ക്കുന്നു
മാനുഷവർഗം ഇന്ന് ചെയ്ത് കൂട്ടിയ ക്രൂരകർമങ്ങളാലെ.. വേട്ടയാടപ്പെടുകയാണീ മനുഷ്യരൊക്കെയും.
ചവറുകൂനയും മാലിന്യവും
അഴുകി തുടങ്ങിയ ചിന്തകളും...
 അഴുക്കുചാലുകളും
 സൃഷ്ടിച്ച മനുഷ്യർക്ക് ഇതെന്തുപറ്റി...?
 വീടിനകത്ത് അടച്ചിരിപ്പിലായി..
 സ്വച്ഛന്ദ വായു വീശി തുടങ്ങി ശുദ്ധമാം വൃത്തിയാം ജീവിതം. കൈവന്നു ചിട്ടകൾ... കൈവന്നു ഇനിയും ക്രൂരത അരുതേ മനുഷ്യാ... .
പ്രകൃതിയാം അമ്മയിൽ നാം വെറുമൊരു ജീവിയാകുന്നു. പാലിച്ചിടാം ശുദ്ധ വൃത്തിയാം ജീവിതം... വിഷമുക്തമായ ഒരു പ്രകൃതിയെ വാർത്തിടാം നേടിടാം രോഗമുക്തിയും അങ്ങനെ
സമ്പൂർണമാക്കിടാം സ്വച്ഛമാം ജീവിതം !
 

രാഗേന്ദു എം
6ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത