ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഫിലിം ക്ലബ്ബ്

10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16055-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

വിദ്യാലയത്തിൽ 150 അംഗങ്ങളുള്ള ഒരു ഫിലിം ക്ലബ്ബ് അകം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർഥികളിൽ കലാഭിരുചി, ആസ്വാദന ശേഷി, ജീവിതാവബോധം, മൂല്യബോധം എന്നിവ വളർത്താനും സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാനും ഉതകുന്ന രീതിയിലുളള ഫിലിം ഫെസ്റ്റിവൽ, തിരക്കഥാ ശില്പശാല, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.. മൂന്നു വിദ്യാർഥികൾ തിരക്കഥ, അഭിനയം എന്നീ മേഖലകളിൽ സംസ്ഥാന തലത്തിൽ മികവു പ്രകടിപ്പിച്ചിട്ടുണ്ട്.